Giorgia Meloni 
World

മെലോണിയെ പരിഹസിച്ചു, മാധ്യമപ്രവർത്തകയ്ക്കു കാലിടറി

മിസ് മെലോണി -ചെറിയ സ്ത്രീ, എനിക്കു നിങ്ങളെയൊന്നു കാണാൻ പോലും പറ്റുന്നില്ലല്ലോ

Reena Varghese

റോം: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ പരിഹസിച്ച് എക്സിൽ പോസ്റ്റിട്ട മാധ്യമപ്രവർത്തകയ്ക്ക് 4,210 യൂറോ പിഴയീടാക്കി കോടതി. മെലോണിയുടെ ഉയരത്തെ ഹാസ്യരൂപേണ പരിഹസിച്ച് ജൂലിയ കോർട്ടസീ എന്ന മാധ്യമപ്രവർത്തക എക്സിൽ കുറിച്ച പോസ്റ്റാണ് ഇപ്പോഴവർക്ക് തലവേദനയായിരിക്കുന്നത്.

ജോർജിയ മെലോണിയെ പരിഹസിച്ച് ജൂലിയ കോർട്ടസീ രണ്ടു തവണ ഇട്ട ട്വീറ്റുകൾ അപകീർത്തികരവും "ബോഡി ഷേമിങ്ങ്" ആയിത്തീരുന്നതുമാണെന്ന് കോടതി വിധിക്കുകയായിരുന്നു.

ഈ ട്വീറ്റുകളിലൊന്ന് ഇങ്ങനെയായിരുന്നു:

മിസ് മെലോണി -ചെറിയ സ്ത്രീ ,എനിക്കു നിങ്ങളെയൊന്നു കാണാൻ പോലും പറ്റുന്നില്ലല്ലോ(Ms Meloni as a "little woman" and told her: "I can’t even see you.")

"ആവിഷ്കാര സ്വാതന്ത്ര്യത്തിലും പത്രപ്രവർത്തന വിയോജിപ്പിലും ഇറ്റാലിയൻ സർക്കാരിന് ഗുരുതരമായ പ്രശ്‌നമുണ്ടെന്ന്"ആയിരുന്നു വിധിയോടുള്ള മാധ്യമപ്രവർത്തകയുടെ ആദ്യ പ്രതികരണം.

മെലോണി പ്രതിപക്ഷ നേതാവായിരിക്കെ, 2021ഒക്റ്റോബറിലും സമാനമായ രീതിയിൽ കോർട്ടസി ജോർജിയ മെലോണിയുടെ ഹാസ്യാത്മകമായ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് അവരെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിരുന്നു.

ഫാസിസ്റ്റ് സ്വേച്ഛാധിപതി ബെനിറ്റോ മുസോളിനിയുടെ ഫ്രെയിം ചെയ്ത ഫോട്ടോ കൃത്രിമമായി ചേർത്ത ഒരു പുസ്തക ഷെൽഫിന് മുന്നിൽ തീവ്ര വലതുപക്ഷ ബ്രദേഴ്സ് ഒഫ് ഇറ്റലി പാർട്ടിയുടെ നേതാവായ ജോർജിയ മെലോനി നിൽക്കുന്ന രീതിയിൽ ഒരു ചിത്രം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്താണ് മാധ്യമപ്രവർത്തക വിവാദം സൃഷ്ടിച്ചു തുടങ്ങിയത്. ജോർജിയ മെലോണിയാകട്ടെ അതിനോടു പ്രതികരിച്ചത് ഇതിനെതിരെ നിയമനടപടി സ്വീകരിക്കും" എന്നാണ്. മെലോണിയുടെ താക്കീതിനു പുറകേ, ചിത്രം വ്യാജമാണെന്ന് മനസിലാക്കിയതിനെത്തുടർന്ന് അതു പിൻവലിച്ചെന്ന നീതീകരണവുമായി വന്ന മിസ് കോർട്ടെസ് മെലോണി തനിക്കെതിരെ ഒരു മീഡിയ പില്ലറി സൃഷ്ടിച്ചു എന്ന് ആരോപിക്കാനും മറന്നില്ല.മിസ് മെലോണിയുടെ ഉയരം 1.63 മീറ്റർ (5 അടി 3 ഇഞ്ച്) ആണെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പ്രാരംഭ ചിത്രം പോസ്‌റ്റ് ചെയ്‌തതിന് എംഎസ് കോർട്ടെസിന് അനുമതി ലഭിച്ചെങ്കിലും പിന്നീടുള്ള ട്വീറ്റുകളിൽ അവർ ശിക്ഷിക്കപ്പെട്ടു. ഈ കേസിൽ ലഭിക്കുന്ന പണം ചാരിറ്റിക്ക് നൽകുമെന്ന് മെലോണിയുടെ അഭിഭാഷകൻ പറഞ്ഞു.

ശബരിമല സ്വർണക്കൊള്ള; ഗോവർദ്ധന്‍റെ ജാമ‍്യാപേക്ഷ ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കും

ഇന്ത‍്യയുമായുള്ള പ്രശ്നം ഉടനെ പരിഹരിക്കണം; ബംഗ്ലാദേശിനോട് റഷ‍്യ

"അൻവർ സംയമനം പാലിക്കണം, യുഡിഎഫിനെ വഴിയമ്പലമായി കാണരുത്''; മുല്ലപ്പള്ളി രാമചന്ദ്രൻ

സ്റ്റീവ് സ്മിത്ത് നയിക്കും, കമ്മിൻസില്ല; നാലാം ആഷസ് ടെസ്റ്റിനുള്ള ടീം പ്രഖ‍്യാപിച്ച് ഓസ്ട്രേലിയ

മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ബലക്ഷയം നിർണയിക്കാൻ വെള്ളത്തിനടിയിൽ പരിശോധന ആരംഭിച്ചു