പാക്കിസ്ഥാനിൽ ജെയ്ഷെ മുഹമ്മദ് കമാൻഡർ മരിച്ച നിലയിൽ
ഇസ്‌ലാമാബാദ്: ജെയ്ഷെ മുഹമ്മദ് കമാൻഡർ അബ്ദുൾ അസീസ് ഇസാറിനെ മരിച്ച നിലയിൽ കണ്ടെത്തി. പാക്കിസ്ഥാനിലെ പഞ്ചാബിൽ ചൊവ്വാഴ്ച പുലർച്ചെയോടെയായിരുന്നു അബ്ദുൾ അസീസിന്‍റെ മൃതദേഹം കണ്ടെത്തിയത്.
മരണകാരണം സംബന്ധിച്ച് വ‍്യക്തതയില്ല. ഇന്ത‍്യയിൽ നിരവധി ഭീകരാക്രമണങ്ങൾക്ക് നേതൃത്വം വഹിച്ച ഇസാറിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് വിവിധ അന്താരാഷ്ട്ര മാധ‍്യമങ്ങൾ നൽകുന്ന വിവരം.