ജസ്റ്റിൻ ട്രൂഡോ File photo
World

'Brokenist...!' അതെന്തു സാധനമെന്നു പ്രതിപക്ഷം, ട്രൂഡോയുടെ ഇംഗ്ലിഷിനു വിമർശനം | Video

Brokenist എന്ന, ഇംഗ്ലിഷ് ഭാഷയിൽ ഇല്ലാത്ത വാക്ക് ട്രൂഡോ പാർലമെന്‍റിൽ ഉപയോഗിച്ചതാണ് വിമർശനത്തിനു കാരണമായിരിക്കുന്നത്

ഒട്ടാവ: സ്വന്തം പാർട്ടിക്കുള്ളിൽ നിന്നു തന്നെ എതിർപ്പ് ശക്തമായ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് പുതിയ തലവേദനയായി നാവ് പിഴ. Brokenist എന്ന, ഇല്ലാത്ത വാക്ക് ട്രൂഡ് പ്രയോഗിച്ചതാണ് വിമർശനത്തിനു കാരണമായിരിക്കുന്നത്.

കൺസർവേറ്റിവ് പാർട്ടി നേതാവ് പിയറി പോളിവിയർ 'ബ്രോക്കണിസ്റ്റ്' കാഴ്ചപ്പാടിനെയാണ് പ്രോത്സാഹിപ്പിക്കുന്നത് എന്നായിരുന്നു ട്രൂഡോയുടെ പരാമർശം. (''Once again, we see the leader of the Opposition is pushing a 'brokenist' vision of Canada that is simply not aligned with the reality.'')

''മിസ്റ്റർ സ്പീക്കർ, ബ്രോക്കണിസ്റ്റ് എന്നൊരു വാക്ക് പോലുമില്ല. അദ്ദേഹം ഇംഗ്ലിഷ് ഭാഷയെ തന്നെയാണ് ബ്രേക്ക് ചെയ്യുന്നത്'', പോളിവിയർ ഉടനടി പ്രതികരിച്ചു.

എന്നാൽ, ഈ വാക്ക് അൺപാർലമെന്‍ററിയാണെന്ന് റൂളിങ് നൽകണം എന്ന ആവശ്യം സ്പീക്കർ അംഗീകരിച്ചില്ല.

''സ്വയം ബ്രേക്ക് ചെയ്ത കാര്യങ്ങൾ ശരിയാക്കാൻ പ്രധാനമന്ത്രിക്കു സാധിക്കുന്നില്ല. കാരണം, സ്വന്തം പാർട്ടിയിലെ ശത്രുക്കളെ നേരിടുന്നതിന്‍റെ തിരക്കിലാണ് അദ്ദേഹം'', ക്യാനഡയിലെ കുടിയേറ്റത്തിന്‍റെ പ്രശ്നങ്ങളെക്കുറിച്ച് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇതുകൂടിയായതോടെ ബ്രേക്ക് എന്ന വാക്കിന്‍റെ വിവിധ ഭാവങ്ങൾ ഉൾപ്പെടുത്തി നിരവധി മീമുകളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി ഘടിപ്പിക്കും; വെളിച്ചമില്ലെങ്കിലും പ്രവർത്തിക്കുന്ന ക്യാമറ

സ്‌കൂള്‍ സമയമാറ്റത്തില്‍ പുനഃരാലോചനയില്ല: മന്ത്രി വി. ശിവന്‍കുട്ടി

കാല് കഴുകിപ്പിക്കൽ നീചമായ നടപടി: മന്ത്രി വി. ശിവൻകുട്ടി

കീം: ഹൈക്കോടതി റദ്ദാക്കിയതിനെതിരേ സംസ്ഥാന സിലബസ് വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയില്‍

പത്തനംതിട്ടയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ