2026 നെ വരവേറ്റ് ലോകം; കിരിബാത്തിയിൽ പുതുവർഷം പിറന്നു
2026 നെ വരവേറ്റ് ലോകം. കിരിബാത്തിയിൽ പുതുവർഷം പിറന്നു. ഇന്‍റർനാഷണൽ ഡേറ്റ് ലൈനിനോട് ചേർന്ന് കിടക്കുന്ന പസഫിക് ദ്വീപരാഷ്ട്രമാണ് കിരിബാത്തി. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 3.30 ഓടെയാണ് കിരിബാത്തിയിൽ പുതുവത്സരമെത്തിയത്.
2026 ന്യൂഇയറിനെ ലോകത്തിൽ ഏറ്റവും ആദ്യം വരവേൽക്കുന്നത് ഇവിടെയാണ്. റിപ്പബ്ലിക് ഓഫ് കിരിബാത്തിലെ ക്രിസ്മസ് ഐലന്‍റിലാണ് ആദ്യം പുതുവർഷം പിറന്നത്. തൊട്ടുപിന്നാലെ സമോവയിലും ടോംഗയിലും പുതുവര്‍ഷമെത്തി.
ന്യൂസീലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കും പുതുവല്‍സരമെത്തും. ജപ്പാനിലും ചൈനയിലുമെല്ലാം എത്തിയ ശേഷമാണ് ഇന്ത്യയിൽ പുതുവത്സരം എത്തുക. ആൾത്താമസമില്ലാത്ത അമെരിക്കയിലെ ബേക്കർ ഐലന്‍റിലാണ് പുതുവത്സരം അവസാനമെത്തുന്നത്.