ആയത്തുള്ള അലി ഖമനേയി, ഭാര്യ മൻസൂറ ഖൊജസ്തേ

 

file photo

World

ഖമനേയിയുടെ ഭാര്യയും കൊല്ലപ്പെട്ടു

ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ഭാര്യ മൻസൂറ ഖൊജസ്തേ കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ

Reena Varghese

ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ഭാര്യ മൻസൂറ ഖൊജസ്തേ കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുഎസ്-ഇസ്രയേൽ സഖ്യം നടത്തിയ സംയുക്ത സൈനിക നീക്കത്തിൽ ഇവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം. നേരത്തെ ഇതേ ആക്രമണത്തിൽ ഖമനേയിയും അദ്ദേഹത്തിന്‍റെ മകൾ, മരുമകൻ, പേരക്കുട്ടികൾ എന്നിവരും കൊല്ലപ്പെട്ടിരുന്നു. എപ്പിക് ഫ്യൂറി എന്ന പേരിൽ അമെരിക്ക നടത്തിയ ആക്രമണത്തിൽ ഇറാന്‍റെ പ്രതിരോധ മന്ത്രിയും മറ്റ് ഉന്നത സൈനിക ഉദ്യോഗസ്ഥരും ഉൾപ്പടെയുള്ളവർക്ക് ജീവൻ നഷ്ടമായി.

ദു:ഖാചരണം നാൽപതു ദിവസം

ഖമനേയിയുടെയും കുടുംബത്തിന്‍റെയും വിയോഗത്തെ തുടർന്ന് ഇറാനിൽ നാൽപത് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി രാജ്യത്ത് ഏഴു ദിവസത്തെ പൊതു അവധിയും നൽകിയിട്ടുണ്ട്. ഇറാൻ വിപ്ലവത്തിന് ശേഷമുള്ള ഏറ്റവും വലിയ തിരിച്ചടിയായാണ് ഈ സംഭവത്തെ ലോകം വിലയിരുത്തുന്നത്.

ഗൾഫിൽ കുടുങ്ങിയ യാത്രക്കാർക്കായി പ്രത്യേക വിമാന സർവീസ്

ഹിസ്ബുള്ള പാർലമെന്‍ററി കൗൺസിൽ തലവൻ മുഹമ്മദ് റാദ് കൊല്ലപ്പെട്ടു

ഒമാനിൽ കപ്പലിനു നേരെ ഡ്രോൺ ആക്രമണം; 3 ഇന്ത്യക്കാർ മരിച്ചു

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിനു നേരെ മിസൈൽ ആക്രമണം

അഹ്മദി നജാദ് ജീവനോടെയുണ്ട്; ഇസ്രായേൽ ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു