യുക്രെയ്നിനു നേരെ കനത്ത ആക്രമണവുമായി റഷ്യ

 
World

യുക്രെയ്നിനു നേരെ കനത്ത ആക്രമണവുമായി റഷ്യ

24 മണിക്കൂറിനിടെ പ്രയോഗിച്ചത് 1,000-ത്തോളം ഡ്രോണുകളും മിസൈലുകളും

Reena Varghese

മോസ്‌കോ: യുക്രെയ്‌നിനു നേരെ ചൊവ്വാഴ്ച കനത്ത ആക്രമണം നടത്തി റഷ്യ. 24 മണിക്കൂറിനുള്ളില്‍ 1000-ത്തോളം ഡ്രോണുകളും മിസൈലുകളുമാണ് റഷ്യ പ്രയോഗിച്ചത്. ഇതേ തുടര്‍ന്നു യുക്രെയ്‌നില്‍ കുട്ടികളടക്കം കുറഞ്ഞത് ഏഴ് പേര്‍ കൊല്ലപ്പെടുകയും 73 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. താരതമ്യേന സുരക്ഷിതമെന്നു കരുതപ്പെടുന്ന പടിഞ്ഞാറന്‍ യുക്രെയ്‌നിലെ നഗരങ്ങളെയാണ് ആക്രമണം പ്രധാനമായും ലക്ഷ്യമിട്ടത്.

ആക്രമണത്തില്‍ സാധാരണക്കാര്‍ താമസിക്കുന്ന പ്രദേശങ്ങള്‍ക്കും ഒരു പ്രസവ ആശുപത്രിക്കും കേടുപാടുകള്‍ സംഭവിച്ചതായി പ്രാദേശിക അധികൃതര്‍ അറിയിച്ചു. മധ്യ ലിവിലെ യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രത്തിലേക്ക് ഒരു ഡ്രോണ്‍ ഇടിച്ചുകയറി. 16-ാം നൂറ്റാണ്ടിലെ ബെര്‍ണാര്‍ഡിന്‍ ആശ്രമത്തിന് സമീപമുള്ള ഒരു പാര്‍പ്പിട കെട്ടിടത്തില്‍ തീപിടുത്തം ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. റഷ്യ നടത്തുന്ന ആക്രമണങ്ങളുടെ വ്യാപ്തി ഇനിയും വര്‍ധിക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. ഓരോ ആക്രമണ പരമ്പരയും വലിയ ദുരിതവും മരണവുമാണ് വിതയ്ക്കുന്നത്. ഇത് യുക്രെയ്‌നെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതിനുമപ്പുറമാണ്.

പാർട്ടി പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിക്കണോയെന്ന വിഷയത്തിൽ നിലപാട് വ‍്യക്തമാക്കി കോൺഗ്രസ്

സോഷ‍്യൽ മീഡിയയിൽ 13 ലക്ഷത്തിലധികം ഫോളോവേഴസ്; പാക്കിസ്ഥാനിൽ ടിക്‌ടോക് താരം അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

രക്ഷകനാകാൻ ബാബർ അസമില്ല; ഇംഗ്ലണ്ടിനു മുന്നിൽ പതറി പാക്കിസ്ഥാൻ

ദുബായിലേക്ക് 85 ലക്ഷം അയച്ചു; വീണ വിജയൻ ഹവാല ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് ഇഡി

''നീറ്റ് ക്രമക്കേടുകൾക്കെതിരായ വിദ‍്യാർഥി പ്രക്ഷോഭത്തിൽ ആർക്കും ജീവൻ നഷ്ടമായിട്ടില്ല'': കിരൺ റിജിജു