സ്വന്തം മാതാവിനെ കൊലപ്പെടുത്തിയ മകന്‍റെ വധശിക്ഷ നടപ്പാക്കി സൗദി
ജിദ്ദ: സ്വന്തം മാതാവിനെ മാരകായുധമുപയോഗിച്ച ക്രൂരമായി കുത്തി കൊലപ്പെടുത്തിയ കേസിൽ മകന്‍റെ വധശിക്ഷ നടപ്പാക്കി. സൗദി അറേബ്യൻ പൗരനായ ഖാലിദ് ബിന്‍ ഖാസിം അല്‍ ലുഖ്മാനിയെയാണ് സ്വന്തം മാതാവിനെ കൊലപ്പെടുത്തിയതിന് വധശിക്ഷക്ക് വിധേയനാക്കിയത്. കോടതി ഉത്തവ് പ്രകാരം ചൊവ്വാഴ്ച മദീനയിലാണ് വധശിക്ഷ നടപ്പാക്കിയത്.
കൊലപാതകത്തില്‍ അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. വിചാരണകോടതി പ്രതിക്കെത്തിരേ തെളിവുകൾ കണ്ടെത്തുകയും കുറ്റകൃത്യത്തിന്‍റെ ക്രൂരതയുടെ അടിസ്ഥാനത്തിൽ ഇയാളെ കുറ്റവാളിയെന്നു കണ്ടെത്തി വധശിക്ഷ വിധിക്കുകയായിരുന്നു. വിചാരണകോടതിക്കെതിരേ ഇയാൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
എന്നാൽ സുപ്രീം കോടതി വിചാരണകോടതിയുടെ വിധിശരിവയ്ക്കുകയും വധശിക്ഷ നടപ്പിലാക്കാൻ രാജകീയ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തതോടെ വിധിനടപ്പിലാക്കുകയായിരുന്നു.