.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ന്യൂയോർക്ക്: പുതുവർഷാഘോഷത്തിനിടെ ന്യൂയോർക്കിലെ നിശാ ക്ലബിൽ വെടിവയ്പ്പ്. ആക്രമണത്തിൽ 11 പേർക്ക് പരുക്കേറ്റതായാണ് പ്രാഥമിക റിപ്പോർട്ട്. ജനുവരി 1ന് രാത്രി 11.30ന് അമസുര നൈറ്റ് ക്ലബിലാണ് ആക്രമണമുണ്ടായത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
എന്നാൽ വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല. ആക്രമണം ഉണ്ടായതിനു പിന്നാലെ പൊലീസും മെഡിക്കൽ ടീമം ക്ലബിലെത്തി. പൊലീസുൾപ്പെടുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
യുഎസിലെ ന്യൂഓർലിയൻസിൽ പുതുവത്സരാഘോഷത്തിലായിരുന്ന ജനക്കൂട്ടത്തിനിടയിലേക്ക് യുവാവ് ട്രക്ക് ഇടിച്ചുകയറ്റിയതിനെത്തുടർന്ന് 10 പേർ മരിച്ചിരുന്നു. അതിനു പിന്നാലെയാണ് വെടിവയ്പ്പും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.