മെക്സിക്കോയിൽ മഴ പെയ്യാനായി മുതലയെ വിവാഹം കഴിച്ച് മേയർ|Video

 
World

മെക്സിക്കോയിൽ മഴ പെയ്യാൻ മുതലയെ വിവാഹം കഴിച്ച് മേയർ|Video

മുതലയെ വെളുത്ത ഗൗൺ ധരിപ്പിച്ചാണ് ചടങ്ങിനെത്തിച്ചത്.

മെക്സിക്കോ സിറ്റി: മെക്സിക്കോയുടെ നന്മയ്ക്കു വേണ്ടി മുതലയെ വിവാഹം കഴിച്ച് മേയർ ഡാനിയർ ഗുട്ടറസ്. ഓക്സാക്ക സാൻ പെഡ്രോ ഹുവാമെലുല പട്ടണത്തിലെ മേയറാണ് ഗുട്ടറസ്. നിരവധി പേരാണ് ആഘോഷമായി നടത്തിയ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി എത്തിയത്. മുതലയെ വെളുത്ത ഗൗൺ ധരിപ്പിച്ചാണ് ചടങ്ങിനെത്തിച്ചത്.

മേയർ മുതലയുടെ നെറുകിൽ ചുംബിച്ച ശേഷം നൃത്തം ചെയ്യുന്ന വിഡിയോ പുറത്തു വന്നിട്ടുണ്ട്. പിന്നീട് നഗരത്തിലെ തെരുവുകളിലൂടെ വിവാഹഘോഷയാത്രയും നടത്തി.

പ്രകൃതിയുമായുള്ള നാടിന്‍റെ ആഴത്തിലുള്ള ബന്ധമാണ് ഇത്തരമൊരു ചടങ്ങിന്‍റെ അടിസ്ഥാനമെന്ന് നാട്ടുകാർ പറയുന്നു. 230 വർഷം പഴക്കമുള്ള ചടങ്ങാണിത്. വിവാഹസമയത്തെല്ലാം മുതലയുടെ വായ അടച്ചു കെട്ടിയ നിലയിലാണ്.

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ

വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു

നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ; 5 പേർ ഐസിയുവിൽ