ഇറാനിൽ ക്രിസ്തുമതത്തിന്‍റെ സ്വാധീനം വർധിക്കുന്നു 
World

ഇറാനിൽ ക്രിസ്തുമതത്തിന്‍റെ സ്വാധീനം വർധിക്കുന്നു

ഒരു ദശലക്ഷം മുസ്‌ലിംകളെങ്കിലും ഇസ്‌ലാം ഉപേക്ഷിച്ച് ക്രിസ്തുമതം സ്വീകരിച്ചെന്നാണ് അനൗദ്യോഗിക കണക്ക്

ഇറാൻ ജനത ഒരു ക്രൈസ്തവ വിപ്ലവത്തിനു തയാറെടുക്കുന്നു എന്ന് ദ വോയ്സ് ഒഫ് മർട്ട്യേഴ്സ് (VOM) എന്ന അമെരിക്കൻ മിനിസ്ട്രിയുടെ പഠനത്തിൽ അവകാശവാദം. പ്രത്യേകിച്ച് മെച്ചപ്പെട്ട ജീവിതം തേടുന്ന ഇറാനിലെ ആളുകളിൽ ഗണ്യമായൊരു വിഭാഗം ജനാധിപത്യ സർക്കാരിനായി വാദിക്കുന്നു. അതിൽ തന്നെ നല്ലൊരു വിഭാഗം ഇസ് ലാം വിട്ടു പോകുന്നു. ഇറാനിലുണ്ടായിരുന്ന 75,000 മോസ്കുകളിൽ 50,000 മോസ്കുകളും പൂട്ടിയിട്ടിരിക്കുകയാണെന്നും ഇവർ പറയുന്നു. ഇപ്പോൾ.ഇറാനിൽ മാത്രം ഒരു ലക്ഷത്തോളം ജനങ്ങൾ ക്രിസ്തുമതത്തിലേക്ക് മതം മാറിയതായി സിബിഎൻ ന്യൂസും റിപ്പോർട്ട് ചെയ്യുന്നു.

ലോകമെമ്പാടും പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾക്കായി പ്രവർത്തിക്കുന്ന VOM നടത്തിയ പഠനത്തിൽ ഒരു ദശലക്ഷം മുസ്‌ലിംകളെങ്കിലും ഇസ്‌ലാം ഉപേക്ഷിച്ച് ക്രിസ്ത്യാനിറ്റിയിലേക്ക് പോകുന്നതായി VOM വൈസ് പ്രസിഡന്‍റ് ടോഡ് നെറ്റിൽട്ടൺ വ്യക്തമാക്കുന്നു.

ഇറാനിൽ മാത്രമല്ല, ലോകമെമ്പാടും ഈ മതം മാറ്റം രഹസ്യമായി തുടരുന്നു എന്ന് മറ്റു ചില മിനിസ്ട്രികളും റിപ്പോർട്ട് ചെയ്യുന്നു. അഫ്ഗാനിൽ രഹസ്യമായി പോലും ക്രൈസ്തവ വിശ്വാസം ഗുരുതരമായ കുറ്റകൃത്യമാണ് എന്നിരിക്കെ, ടൈഡ് മിനിസ്ട്രിയുടെ റേഡിയോ പ്രക്ഷേപണങ്ങൾ രഹസ്യമായി കേൾക്കുന്ന ക്രിസ്ത്യാനികൾ ധാരാളമായി അഫ്ഗാനിലുണ്ടെന്ന് അഫ്ഗാനിസ്ഥാനിൽ ടൈഡ് മിനിസ്ട്രി റേഡിയോ പ്രക്ഷേപണങ്ങൾക്ക് പോലും നല്ല പ്രതികരണങ്ങൾ ലഭിക്കുന്നുണ്ടെന്ന് ദി ടൈഡ് മിനിസ്ട്രി എക്സിക്യൂട്ടീവ് ഡയറക്റ്റർ ഡോൺ ഷെങ്ക് പറഞ്ഞു.

യെമനിലും ക്രിസ്തുമതം വ്യാപിക്കുന്നു, അവിടെ ക്രിസ്ത്യൻ വളർച്ച ആഗോള ശരാശരിയുടെ ഇരട്ടിയാണെന്ന് ജോഷ്വ പ്രൊജക്റ്റ് റിപ്പോർട്ട് ചെയ്യുന്നു.സിബിഎൻ ന്യൂസാണ് ഈ വാർത്തകൾ പുറത്തു വിട്ടത്.

ഭീകരവാദ ഗൂഢാലോചന; അഞ്ച് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

ദക്ഷിണ കൊറിയയെ തകർത്ത് ഏഷ്യ കപ്പ് ഹോക്കിയിൽ ഇന്ത്യയ്ക്ക് കിരീടം

ബിഹാറിലെ മഹാസഖ്യത്തിലേക്ക് രണ്ട് പാർട്ടികൾ കൂടി

മുംബൈയിൽ 24 നില കെട്ടിടത്തിന് തീപിടിച്ച സംഭവം; ഒരു മരണം, 18 പേർക്ക് പരുക്ക്

ട്രംപ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തിയേക്കും