മുഹമ്മദ് അൽ ബഷീർ 
World

മുഹമ്മദ് അൽ ബഷീർ സിറിയയിലെ ഇടക്കാല പ്രധാനമന്ത്രിയാകും

മാർച്ച് ഒന്നുവരെ താൻ താത്കാലിക ഭരണകൂടത്തെ നയിക്കുമെന്ന് അൽ ബഷീർ തന്നെയാണു പ്രഖ്യാപിച്ചത്

നീതു ചന്ദ്രൻ

ദമാസ്കസ്: വിമതസേന കീഴടക്കിയ സിറിയയിൽ ഇദ്‌ലിബിലെ എച്ച്ടിഎസ് ഭരണത്തിനു നേതൃത്വം നൽകിയ മുഹമ്മദ് അൽ ബഷീർ ഇടക്കാല പ്രധാനമന്ത്രിയാകും. മാർച്ച് ഒന്നുവരെ താൻ താത്കാലിക ഭരണകൂടത്തെ നയിക്കുമെന്ന് അൽ ബഷീർ തന്നെയാണു പ്രഖ്യാപിച്ചത്. അതേസമയം, ബാഷർ അൽ അസദിന്‍റെ വീഴ്ചയെ മുതലെടുക്കാൻ ഇസ്രയേൽ ശ്രമിക്കുകയാണെന്ന ആരോപണമുയർത്തി തുർക്കിയും രംഗത്തെത്തി.

നേരത്തേ, ഖത്തർ, സൗദി അറേബ്യ, ഈജിപ്റ്റ് രാജ്യങ്ങൾ ഇസ്രയേലിനെതിരേ രംഗത്തെത്തിയിരുന്നു. സിറിയയ്ക്കും ഇസ്രയേൽ കൈവശം വച്ചിരിക്കുന്ന ഗോലാൻ കുന്നുകൾക്കുമിടയിലെ ബഫർസോണിൽ തങ്ങളുടെ സൈന്യം പ്രവർത്തിക്കുന്നതായി ഇസ്രേലി നേതൃത്വം വ്യക്തമാക്കിയിരുന്നു.

ഇതോടെയാണ് തുർക്കിയുൾപ്പെടെ രാജ്യങ്ങൾ ഇസ്രയേലിനെതിരേ രംഗത്തെത്തിയത്.

തദ്ദേശ തെരഞ്ഞെടുപ്പ്; 7 ജില്ലകളിൽ വോട്ടെടുപ്പ്

പറക്കുന്നതിനിടെ വിമാനച്ചിറകിന് രൂപമാറ്റം വരുത്താം; പുതിയ സാങ്കേതിക വിദ്യയുമായി ഇന്ത്യ

ഐഎഫ്എഫ്കെ സ്ക്രീനിങ്ങിനിടെ ലൈംഗികാതിക്രമം; തെറ്റിദ്ധരിച്ചതെന്ന് സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദ്

വന്ദേമാതരത്തിൽ പോരടിച്ച് ഭരണപക്ഷവും പ്രതിപക്ഷവും

സഞ്ജുവും ഗില്ലും സെലക്ഷനിൽ തലവേദന നൽകുന്നവർ‌: സൂര്യകുമാർ യാദവ്