മൊജ്തബ ഖമനേയി

 
World

മൊജ്തബ ഖമനേയിയുടെ മുഖത്തിനും കാലിനും ഗുരുതര പരുക്ക്; കൂടുതൽ വിവരങ്ങൾ പുറത്ത്

വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്‍റെ റിപ്പോർട്ട് പ്രകാരം ഖമനേയിക്ക് ഗുരുതരമായി പരുക്കേറ്റെന്നാണ് വിവരം

Aswin AM

ടെഹ്റാൻ: ഇറാന്‍റെ പുതിയ പരമോന്നത നേതാവായ മൊജ്തബ ഖമനേയിയുടെ ആരോഗ‍്യസ്ഥിതി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. യുഎസും ഇസ്രയേലും സംയുക്തമായി ചേർന്ന് നടത്തിയ വ‍്യോമാക്രമണത്തിൽ ഖമനേയിയുടെ മുഖത്തിനും കാലിനും ഗുരുതരമായി പരുക്കേറ്റതായാണ് വിവരം. വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഇതിനോട് പ്രതികരിക്കാൻ ഇറാനിലെ ഉന്നത അധികൃതർ ഇതുവരെ തയാറായിട്ടില്ല.

പരുക്കുകളുണ്ടെങ്കിലും അദ്ദേഹത്തിന് മനശക്തിക്ക് കുഴപ്പമൊന്നുമില്ല. ഭരണത്തിൽ അദ്ദേഹം സജീവമായി ഇടപെടുന്നുണ്ടെന്നാണ് വിവരം. മാർച്ച് 8ന് ഇറാന്‍റെ പരമോന്നത നേതാവായി നിയമിതനായ ശേഷം മൊജ്തബ ഖമനേയിയുടെ ചിത്രങ്ങളോ വിഡിയോകളോ പുറത്തുവന്നിട്ടുണ്ടായിരുന്നില്ല. എന്നാൽ അദ്ദേഹത്തിന്‍റെ പേരിൽ ചില പ്രസ്താവനകൾ ഇറാൻ പുറത്തിറക്കുകയും ചെയ്തിരുന്നു.

"ആത്മീയ ചര്‍ച്ചകളെ വിവാദമാക്കാനുള്ള ശ്രമം നടക്കുന്നു, ജാഗ്രത വേണം"; പ്രതികരണവുമായി കാന്തപുരം

മഹാരാഷ്ട്രയിൽ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം; 9 നവജാത ശിശുക്കളെ എൻഐസിയുവിലേക്ക് മാറ്റി

തൃശൂരിൽ സർക്കാർ സ്കൂൾ കെട്ടിടം തകർന്നു വീണു

കൗണ്ടിയിൽ സ്റ്റോക്സിന്‍റെ സ്റ്റംപ് തെറിപ്പിച്ച ചഹൽ മാജിക്, വിഡിയോ വൈറൽ | Video

തിയെറ്ററിൽ പോപ്കോണിന് അമിതവില; സർക്കാരിന് ഇടപെടാൻ പരിമിതിയുണ്ടെന്ന് അനൂപ് ജേക്കബ്