മൊജ്തബ ഖമനേയി

 
World

''പ്രതികാരം രാജ‍്യത്തിന്‍റെ ആവശ‍്യം'': ഇസ്രയേലിനും യുഎസിനും മുന്നറിയിപ്പുമായി മൊജ്തബ ഖമനേയി

രക്തസാക്ഷികളുടെ ചോരയ്ക്കും കുറ്റവാളികൾക്കും കൊലയാളികൾക്കുമെതിരേ തങ്ങൾ പ്രതികാരം ചെയ്യുമെന്ന് മൊജ്തബ ഖമനേയി പറഞ്ഞു

Aswin AM

ടെഹ്റാൻ: യുഎസ്-ഇസ്രയേൽ സംയുക്ത വ‍്യോമാക്രമണത്തിൽ ഇറാന്‍റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിൽ പ്രതികാരം ചെയ്യുമെന്ന് മൊജ്തബ ഖമനേയി. പ്രതികാരം തങ്ങളുടെ രാജ‍്യത്തിന്‍റെ ആവശ‍്യമാണെന്നും അത് നടപ്പിലാക്കണമെന്നും മൊജ്തബ പറഞ്ഞതായി ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഈ രണ്ട് യുദ്ധങ്ങളിലെയും രക്തസാക്ഷികളുടെ ചോരയ്ക്കും കുറ്റവാളികൾക്കും കൊലയാളികൾക്കുമെതിരേ തങ്ങൾ പ്രതികാരം ചെയ്യുമെന്ന് മൊജ്തബ കൂട്ടിച്ചേർത്തു. ഇറാന്‍ തന്നെ കൊല്ലാൻ ശ്രമിച്ചാൽ അവരെ മുഴുവനായി നശിപ്പിക്കുമെന്ന് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.

ഇതിനു പിന്നാലെയാണ് മൊജ്തബ ഖമനേയിയുടെ പ്രസ്താവന‍യുമായി രംഗത്തെത്തിയത്. ഖമനേയിയുടെ ശവസംസ്കാര ചടങ്ങിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന‍്യാഹുവിനെയും ട്രംപിനെയും കൊല്ലണമെന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകൾ പ്രത‍്യക്ഷപ്പെട്ടിരുന്നു.

ഇതോടെയാണ് ഇറാന്‍റെ മുഴുവൻ പ്രദേശങ്ങളെയും യുഎസ് സൈന‍്യം പൂർണമായി നശിപ്പിക്കുമെന്ന് ട്രംപ് ട്രൂത്ത് സോഷ‍്യലിലൂടെ ഭീഷണി മുഴക്കിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി 28നാണ് അലി ഖമനേയി കൊല്ലപ്പെട്ടത്. അതേസമയം, നിലവിലെ പരമോന്നത നേതാവായ മൊജ്തബ ഇതുവരെ പൊതുമധ‍്യത്തിൽ പ്രത‍്യക്ഷപ്പെട്ടിട്ടില്ല.

പൊതിച്ചോർ പരാമർശം: ജി. സുധാകരന്‍റെ എംഎൽഎ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി സിപിഎം

ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസിൽ എഡിജിപി എം.ആർ. അജിത് കുമാറിനെ സംരക്ഷിക്കുകയാണോയെന്ന് ചോദ‍്യം; കെസിയുടെ മറുപടി ഇങ്ങനെ

വിയറ്റ്നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികളുടെ ബോട്ട് മുങ്ങി; 15 പേർ മരിച്ചു|Video

മരണവീട്ടിൽ വെള്ളം കയറി; മൃതദേഹവുമായി പുരപ്പുറത്ത് കയറി കുടുംബം|Video

പശ്ചിമ ബംഗാളിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ബിജെപി; 9 അംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു