World

ജപ്പാനിൽ പൂച്ചകളെ ക്രൂരമായി കൂട്ടത്തോടെ കൊലപ്പെടുത്തുന്നു...!!! ആശങ്കയിൽ ജനങ്ങൾ

ജപ്പാനിലെ (japan) സൈതാമ നഗരത്തിൽ പൂച്ചകളുടെ (cats) ശവശരീരങ്ങൾ കണ്ടെത്തി. ചിലയിടങ്ങളിൽ പൂച്ചകളെ വളരെ ക്രൂരമായ നിലയിൽ കൊലപ്പെടുത്തിയ (brutally killed) നിലയലാണ് ഇവയുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതെ തുടർന്ന് താമസക്കാർ പരിഭ്രാന്തരാക്കുകയും സ്ഥലത്തെ സുരക്ഷാ പ്രോട്ടോക്കോളുകൾ വർദ്ധിപ്പിക്കുകയും ചെയ്തു.

ദിവസങ്ങൾക്കു മുന്‍പ് സൈതാമ നഗരത്തിലെ അരകാവ നദിക്കരയിൽ ഒരു സ്ത്രീ പൂച്ചയുടെ കൈകാലുകളും മുറിച്ചുമാറ്റി വിവിധയിടങ്ങളിലായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ദിവസങ്ങൾക്ക് ശേഷം, സമീപ പ്രദേശത്തെ ഒരു വിദ്യാലയത്തിന്റെ പരിസരത്ത് നിന്ന് ഈ മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങളും ഉദ്യോഗസ്ഥർ കണ്ടെത്തി. പിന്നീട് 10 ദിവസം കഴിഞ്ഞ്, വീണ്ടും രണ്ട് വികൃതമാക്കിയ പൂച്ചയുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി.

ക്രൂരമായ കൊലയ്ക്ക് പിന്നിൽ ആരോണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. തുടരെത്തുടരെയുള്ള കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനാൽ അധികൃതർ വളരെ ഗൗരവമായാണ് കാണുന്നത്. സ്കൂൾ വിദ്യാർത്ഥികളെ അധ്യാപകർ അനുഗമിക്കണമെന്നും എപ്പോഴും സംഘമായി യാത്ര ചെയ്യണമെന്നും പൊലീസ് നിർദ്ദേശിച്ചു. സ്ഥലത്ത് പൊലീസ് പട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്. എല്ലാ പൂച്ചകളുടെ കൊലപാതകങ്ങളും ബന്ധപ്പെട്ടതാണോ എന്ന് അന്വേഷിക്കുമെന്നും സൈതാമ പൊലീസ് അറിയിച്ചു. ജപ്പാനിൽ, മൃഗങ്ങളെ കൊല്ലുന്നതും ഉപദ്രവിക്കുന്നതും 5 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. 5 മില്യൺ യെൻ അതായത് 30 ലക്ഷം രൂപവരെ പിഴ ലഭിക്കാവുന്ന കുറ്റവുമാണ്.

മലപ്പുറത്ത് സര്‍ക്കാര്‍, ഏയ്ഡഡ് സ്കൂളുകളിൽ പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

വാരാണസിയിൽ മോദിക്കതിരെ മത്സരിക്കാൻ ശ്യാം രംഗീല

മലപ്പുറത്ത് സൂര്യാഘാതമേറ്റ് വയോധികൻ മരിച്ചു

ചൈനയിൽ കനത്ത മഴയിൽ ഹൈവേ തകർന്ന് 36 മരണം

കാണാതാ‍യ കോതമംഗലം എസ്ഐയെ മുന്നാറിൽ നിന്ന് കണ്ടെത്തി