സുബിൻ ഗാർഗ്
സിംഗപ്പൂർ: ഗായകൻ സുബിൻ ഗാർഗിന്‍റെ മരണം അന്വേഷിക്കുന്നതിനായി രണ്ടു പൊലീസ് ഉദ‍്യോഗസ്ഥർ സിംഗപ്പൂരിലെത്തി. അസം പൊലീസ് ഉദ‍്യോഗസ്ഥരാണ് സിംഗപ്പൂരിലെത്തിയിരിക്കുന്നത്.
സെപ്റ്റംബർ 19നായിരുന്നു സിംഗപ്പൂരിൽ വച്ച് സ്കൂബ ഡൈവിങ്ങിനിടെ സുബിൻ ഗാർഗ് മരണപ്പെട്ടത്. സുബിന്‍റെ മരണവുമായി ബന്ധപ്പെട്ട് നിരവധി പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.