മസ്കിന്‍റെ സ്റ്റാർലിങ്ക് ഇന്ത്യയിലേയ്ക്ക്

 
World

മസ്കിന്‍റെ സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക്: സുപ്രധാന അംഗീകാരം നൽകി ഇന്ത്യ

പരമ്പരാഗത നെറ്റ് വർക്കുകൾ എത്തിച്ചേരാൻ ബുദ്ധിമുട്ടുന്ന ഇന്ത്യയിലെ വിദൂര ഗ്രാമപ്രദേശങ്ങളിലേയ്ക്ക് താങ്ങാനാകുന്ന വിലയിൽ ഇന്‍റർനെറ്റ് ആക്സസ് കൊണ്ടുവരാൻ ഈ നീക്കം സഹായിക്കും.

Reena Varghese

ഇലോൺ മസ്കിന്‍റെ സ്റ്റാർലിങ്കിന് ഇന്ത്യൻ സർക്കാരിൽ നിന്ന് സുപ്രധാന അംഗീകാരം ലഭിച്ചതായും സ്റ്റാർലിങ്ക് വാണിജ്യ സമാരംഭത്തോട് അടുക്കുകയാണെന്നും പിറ്റിഐ റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം രണ്ടു വർഷമായി കമ്പനിയെ അലട്ടിയിരുന്ന ഒരു പ്രധാന തടസമാണ് ഈ അംഗീകാരത്തോടെ നീക്കപ്പെടുന്നത്. ടെലി കമ്യൂണിക്കേഷൻസ് വകുപ്പിൽ(DoT) നിന്ന് ഇത്തരം അംഗീകാരം ലഭിക്കുന്ന മൂന്നാമത്തെ കമ്പനിയാണ് മസ്കിന്‍റെ സ്റ്റാർലിങ്ക്.

യൂട്ടെൽസാറ്റിന്‍റെ വൺവെബും റിലയൻസ് ജിയോയുടെ സാറ്റലൈറ്റ് വിഭാഗവുമാണ് മറ്റ് രണ്ട് കമ്പനികൾ. ഇതിന് അർഥം സ്റ്റാർലിങ്കിന് ഇപ്പോൾ അതിന്‍റെ സാറ്റലൈറ്റ് നെറ്റ് വർക്ക് ഉപയോഗിച്ച് ഇന്ത്യയിൽ അതിവേഗ ഇന്‍റർനെറ്റ് വാഗ്ദാനം ചെയ്യാൻ തയാറെടുക്കാൻ കഴിയുമെന്നാണ്. 2022ൽ തന്നെ സ്റ്റാർലിങ്ക് ലൈസൻസിനായി അപേക്ഷിച്ചിരുന്നെങ്കിലും ദേശീയ സുരക്ഷ ഉൾപ്പടെയുള്ള വിവിധ ആശങ്കകൾ കാരണം അതിന്‍റെ നടപടികൾ വൈകിപ്പോയി.

ദേശീയ സുരക്ഷ ഉൾപ്പെടെയുള്ള വിവിധ ആശങ്കകൾ കാരണം പ്രക്രിയ വൈകി. സ്റ്റാർലിങ്കിൽ നിന്നോ ഡിഒടിയിൽ നിന്നോ ഇതുവരെ ഔദ്യോഗിക പ്രസ്താവനകൾ ഒന്നും തന്നെ വന്നിട്ടില്ലെങ്കിലും പരമ്പരാഗത നെറ്റ് വർക്കുകൾ എത്തിച്ചേരാൻ ബുദ്ധിമുട്ടുന്ന ഇന്ത്യയിലെ വിദൂര ഗ്രാമപ്രദേശങ്ങളിലേയ്ക്ക് താങ്ങാനാകുന്ന വിലയിൽ ഇന്‍റർനെറ്റ് ആക്സസ് കൊണ്ടുവരാൻ ഈ നീക്കം സഹായിക്കും. സ്റ്റാർലിങ്കിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു വലിയ ചുവടു വയ്പാണ്. കൂടാതെ രാജ്യത്തെ ഇന്‍റർനെറ്റ് ഘടനയെ തന്നെ സ്റ്റാർലിങ്കിന്‍റെ വരവ് മാറ്റിമറിച്ചേക്കാം.

തണുത്തു വിറച്ച് ഉത്തരേന്ത്യ; 79 വിമാനങ്ങൾ റദ്ദാക്കി

സഞ്ജു തിരിച്ചെത്തി; ബാറ്റർമാർ കസറി, ഇന്ത്യക്ക് ജയം

ഹയർ സെക്കൻഡറി, പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റി വച്ചു

വിമാനത്താവള വിപണി വിപുലീകരിക്കാൻ അദാനി

ബ്രേക്ക്ഫാസ്റ്റ് സമവായം പാളി; കർണാടകയിൽ വീണ്ടും അധികാരത്തർക്കം