2025 ഒക്ടോബർ 17 ന് കൊഹാട്ടിൽ നടന്ന അഫ്ഗാനിസ്ഥാൻ-പാകിസ്ഥാൻ അതിർത്തിയിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഫ്രോണ്ടിയർ കോർപ്‌സിലെ (എഫ്‌സി) ഒരു അർദ്ധസൈനികന്റെ ശവസംസ്കാര ചടങ്ങിൽ പാകിസ്ഥാൻ സൈന്യത്തിന്റെ ആചാരപരമായ ഗാർഡുകൾ പ്രകടനം നടത്തുന്നു.

 

Photo Credit: AFP

World

പാക്-അഫ്ഗാൻ അതിർത്തിയിൽ ചാവേറാക്രമണം: ഏഴു പാക് സൈനികർ കൊല്ലപ്പെട്ടു

തെഹ്രിക്-ഇ-താലിബാൻ പാക്കിസ്ഥാൻ ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നാണ് റിപ്പോർട്ട്

Reena Varghese

ഇസ്ലാമബാദ്: അഫ്ഗാൻ അതിർത്തിയിൽ പാക് സൈനികർക്കു നേരെ നടത്തിയ ചാവേർ ആക്രമണത്തിൽ ഏഴു പാക് സൈനികർ കൊല്ലപ്പെട്ടു. വടക്കൻ വാരിസ്ഥാനിലുള്ള പാക് സൈനിക ക്യാംപിനടുത്തായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തിൽ 13 സൈനികർക്ക് പരിക്കേറ്റു. സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം സൈനിക ക്യാംപിലേയ്ക്ക് ഭീകരൻ ഓടിച്ചു കയറ്റിയെന്നാണ് റിപ്പോർട്ട്. ക്യാംപിലേയ്ക്ക് കടന്നു കയറി ആക്രമിക്കാൻ ശ്രമിച്ച രണ്ടു ഭീകരരെ വധിച്ചതായി പാക്കിസ്ഥാൻ പറയുന്നു.

തെഹ്രിക്-ഇ-താലിബാൻ പാക്കിസ്ഥാൻ ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നാണ് റിപ്പോർട്ട്. ബജൗറിലെ മാമുണ്ട് തൻഗി ഷാ പ്രദേശത്തും സ്ഫോടനം നടന്നതായി വിവരമുണ്ട്. റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന സ്ഫോടക വസ്തുക്കൾ നിറച്ച വാഹനത്തിൽ നിന്ന് ശക്തമായ സ്ഫോടനം ഉണ്ടായതായാണ് റിപ്പോർട്ട്. ഇതിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

"തരം താഴ്ന്ന നിലപാട്, മുഖ‍്യമന്ത്രിയെ തകർക്കാമെന്ന് കരുതേണ്ട; പിഎംഎ സലാമിനെതിരേ സിപിഎം

"കോൺഗ്രസിൽ നിലവിൽ സമാധാന അന്തരീക്ഷം"; നിലനിർത്തി പോയാൽ മതിയെന്ന് കെ. സുധാകരൻ

ചരിത്ര നേട്ടം; കേരളത്തിന്‍റെ അതിദാരിദ്ര‍്യ മുക്ത പ്രഖ‍്യാപനത്തെ പ്രശംസിച്ച് ചൈനീസ് അംബാസിഡർ

"അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനം പിആർ വർക്ക്; സർക്കാർ പറയുന്ന കണക്കുകൾക്ക് ആധികാരികതയില്ലെന്ന് രാജീവ് ചന്ദ്രശേഖർ

"ഇതാണ് യഥാർഥ കേരളാ സ്റ്റോറി"; തട്ടിപ്പല്ല യാഥാർഥ്യമെന്ന് മുഖ്യമന്ത്രി