കുക്ക് ദ്വീപുകൾ

 
World

ചൈനയുമായി അടുപ്പം; കുക്ക് ദ്വീപുകളുമായി കൂട്ട് വെട്ടി ന്യൂസിലൻഡ്

കുക്ക് ദ്വീപുകളിലേക്കുള്ള ഫണ്ടുകളിൽ ഭൂരിഭാഗവും നൽകുന്നത് ന്യൂസിലൻഡാണ്.

വെല്ലിങ്ടൺ: ചൈനയുമായി അടുത്തതിനു പിന്നാലെ ചെറു പസിഫിക് രാജ്യമായ കുക്ക് ദ്വീപുകളുമായി കൂട്ടു വെട്ടി ന്യൂസിലൻഡ്. ചൈനയുമായി ചില കരാറുകളിൽ ദ്വീപുകൾ ഏർപ്പെട്ടതാണ് ന്യൂസിലൻഡിനെ ചൊടിപ്പിച്ചത്. ഇതു വരെയും ദ്വീപിന് കൊടുത്തു കൊണ്ടിരുന്ന മില്യൺ കണക്കിന് ഡോളർ ഇനി നൽകില്ലെന്നാണ് ന്യൂസിലൻഡ് തീരുമാനിച്ചിരിക്കുന്നത്. കുക്ക് ദ്വീപുകളിലേക്കുള്ള ഫണ്ടുകളിൽ ഭൂരിഭാഗവും നൽകുന്നത് ന്യൂസിലൻഡാണ്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിലുണ്ടായതിനാൽ ഇനി പണമൊന്നും നൽകേണ്ടതില്ല എന്നാണ് തീരുമാനമെന്ന് ന്യൂസിലൻഡ് വിദേശകാര്യ മന്ത്രാലയം വക്താവ് വിന്‍സ്റ്റൺ പീറ്റേഴ്സ് പറയുന്നു. കുക്ക് ദ്വീപുകളുടെ പ്രധാനമന്ത്രി മാർക് ബ്രൗൺ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

പസിഫിക് രാജ്യങ്ങളിൽ ചൈനീസ് സ്വാധീനം വർധിച്ചതിനാൽ ഈ രാജ്യങ്ങളും ഓസ്ട്രേലിയയും ന്യൂസിലൻഡും തമ്മിലുള്ള അടുപ്പം കുറച്ചു വർഷങ്ങളായി കുറഞ്ഞു വരുകയാണ്.

കുക്ക് ദ്വീപീന് സ്വന്തമായി ഭരണകൂടം ഉണ്ടെങ്കിലും അവർ ന്യൂസിലൻഡ് സൈന്യത്തെയും പാസ്പോർട്ടുമാണ് പങ്കു വയ്ക്കുന്നത്.

തിരുനെൽവേലി ദുരഭിമാനക്കൊല; അന്വേഷണം സിബി-സിഐഡിക്ക് വിട്ടു

വടകരയിൽ വീട്ടിൽ നിന്നും പ്ലസ്‌ടു വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി

കൊച്ചിയിൽ ദമ്പതികളെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ഹെഡിനെ പിന്തള്ളി; ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി യുവ ഇന്ത‍്യൻ താരം

സംസ്ഥാനത്ത് ഞായറാഴ്ച മുതൽ മഴ വീണ്ടും ശക്തമാകും