ഇമ്രാൻ ഖാൻ 
World

പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജുഡീഷ്യൽ കസ്റ്റഡിയിൽ മരണപ്പെട്ടെന്ന വാർത്ത വ്യാജമെന്ന് സർക്കാർ

ഇമ്രാൻ ഖാൻ മരണപ്പെട്ടതായുള്ള കത്തിനെ കുറിച്ച് പാക്കിസ്ഥാൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Namitha Mohanan

ഇസ്ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായിരുന്ന ഇമ്രാൻ ഖാൻ ജുഡീഷ്യൽ കസ്റ്റഡിയിൽ മരണപ്പെട്ടെന്ന പ്രചാരണം വ്യാജമെന്ന് പാക്കിസ്ഥാൻ.

ആളുകൾ തെറ്റായ പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും പാക് വാർത്താവിനിമയ മന്ത്രാലയം വാർത്താകുറിപ്പിൽ വ്യക്തമാക്കി. ഇമ്രാൻ ഖാൻ മരണപ്പെട്ടതായുള്ള കത്തിനെ കുറിച്ച് പാക്കിസ്ഥാൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പാക്കിസ്ഥാന്‍റെ വിദേശകാര്യ മന്ത്രാലയത്തിന്‍റെ പേരിൽ ശനിയാഴ്ച പാക് സമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ച ഒരു പ്രസ്താവനയിലാണ് ഇമ്രാൻ ഖാൻ മരണപ്പെട്ടതായി പറയുന്നത്. ഇമ്രാൻ ഖാനെ ഐഎസ്ഐ വധിക്കുകയായിരുന്നുവെന്ന തരത്തിലുള്ള അനേകം എക്സ് പോസ്റ്റുകൾ ഇതിനൊപ്പം പ്രത്യക്ഷപ്പെട്ടത്.

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടക വസ്തുക്കളെറിഞ്ഞു; യുഡിഎഫ് പ്രവർത്തകർക്കെതിരേ കേസ്

കൊല്ലം സ്വദേശിനിക്ക് അമീബിക് മസ്തിഷ്ക ജ്വരം

വസ്തുതകൾ മനസിലാകാതെയുള്ള പ്രതികരണം; എം.എ. ബേബിയെ തള്ളി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്ര അനുമതി

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; വെള്ളിയാഴ്ച വരെ മുന്നറിയിപ്പ്