വിസ നടപടികൾ കൂടുതൽ കഠിനമാക്കി യുകെ
symobolic picture
ലണ്ടൻ: യുകെയും വിസ നിയമങ്ങൾ കടുപ്പിക്കുന്നു. യുകെ സ്കിൽഡ് വിസ ലഭിക്കണമെങ്കിൽ പുതിയ ഇംഗ്ലീഷ് ടെസ്റ്റും കൂടി പാസാകണം എന്ന നിബന്ധനയാണ് നടപ്പാക്കുന്നത്. സെക്യൂർ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ് എന്നാണ് പുതിയ പരീക്ഷയുടെ പേര്.2026 ജനുവരി എട്ടു മുതൽ ഈ പരീക്ഷ കൂടി പാസായാൽ മാത്രമേ വിസ അനുവദിക്കുകയുള്ളു എന്ന് അധികൃതർ വ്യക്തമാക്കി.
കുടിയേറ്റം കുറയ്ക്കുന്നതിന്‍റെ ഭാഗമാണിത്. അപേക്ഷകർക്ക് ഇംഗ്ലീഷ് ഭാഷയിൽ വായന, എഴുത്ത്, സംസാരം എന്നിവയിൽ നിലവാരം എ ലെവൽ ആയിരിക്കണം എന്നാണ് പുതിയ നിയമം. ഈ പരീക്ഷയുടെ മാർക്കു കൂടി പരിഗണിച്ചു മാത്രമേ വിസ അനുവദിക്കൂ.