അമെരിക്കയിൽ പിടിച്ചെടുത്ത 715 കോടി രൂപയുടെ അനധികൃത ചൈനീസ് പുകയില ഉൽപന്നങ്ങൾ

 

getty images

World

ചൈനീസ് പുകയിലയ്ക്ക് വിലക്കും റെയ്ഡും

അമെരിക്കയിൽ പിടിച്ചെടുത്തത് 715 കോടി രൂപയുടെ അനധികൃത ചൈനീസ് പുകയില ഉൽപന്നങ്ങൾ

ബെൻസെൻവിൽ: കുട്ടികളെയും സൈനികരെയും ലക്ഷ്യമിട്ട് വിതരണം ചെയ്യുന്ന അനധികൃത പുകയില ഉൽപന്നങ്ങൾക്കെതിരെ അമെരിക്കയിൽ രാജ്യവ്യാപകമായി ഫെഡറൽ ഏജന്‍റുമാർ നടത്തിയ റെയ്ഡിൽ 86 ദശലക്ഷം ഡോളറിലധികം വിലമതിക്കുന്ന അനധികൃത ഉൽപന്നങ്ങൾ പിടിച്ചെടുത്തു. അമെരിക്കൻ നീതിന്യായ വകുപ്പാണ് ഇത് അറിയിച്ചത്.

അറ്റോർണി ജനറൽ പാം ബോണ്ടിയാണ് ഇക്കാര്യം മാധ്യമങ്ങളോടു പറഞ്ഞത്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനുമായി സഹകരിച്ചാണ് റെയ്ഡ് നടന്നത്. നോർത്ത് കരോലിന, അരിസോണ, ഇല്ലിനോയിസ്, ന്യൂജഴ്സി, ജോർജിയ, ഫ്ലോറിഡ എന്നിവിടങ്ങളിലെ അഞ്ചു വിതരണക്കാരെയും അഞ്ചു റീട്ടെയിൽ സ്ഥാപനങ്ങളെയുമാണ് മുഖ്യമായും റെയ്ഡ് ചെയ്തത്.

ആകർഷകമായ നിറങ്ങളും ആസ്വാദ്യകരമായ മധുരവും രുചിയുമുള്ള ഈ‘ പുകയില ഉൽപന്നങ്ങൾ കുട്ടികളെയും യുവജനങ്ങളെയും ഒരുപോലെ ആകർഷിക്കുന്നതായി അധികാരികൾ പറഞ്ഞു. ഈ ഉൽപന്നങ്ങൾ ആരോഗ്യത്തിനു ഹാനികരമാണെന്നു ഫെഡറൽ സർക്കാർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അനധികൃത ഉൽപന്നങ്ങളുടെ വിതരണം തടയാൻ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

"ധൈര്യത്തിന്‍റെയും നിശ്ചയധാർഢ്യത്തിന്‍റെയും നാടാണിത്''; പ്രധാനമന്ത്രി മണിപ്പൂരിൽ

അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാം; നിയമ ഭേദഗതി ബില്ലിന് മന്ത്രിസഭായോഗത്തിന്‍റെ അംഗീകാരം

രാശി ശരിയല്ലെന്ന കുത്തുവാക്ക്; 41 ദിവസം പ്രായമുളള കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന് അമ്മ

143 പാലങ്ങൾ, 45 തുരങ്കങ്ങൾ, 16 വർഷം...; ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ മിസോറാമിലെ ആദ്യത്തെ റെയിൽ പാത!

അമീബിക് മസ്തിഷ്ക ജ്വരം; മരിച്ചവരുടെ കണക്ക് തിരുത്തി ആരോഗ്യ വകുപ്പ്