ഇറാനിയൻ ലോകകപ്പ് ടീം
file photo
വാഷിങ്ടൺ: അമെരിക്കയിൽ ഈ വർഷം നടക്കുന്ന ഫിഫാ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്‍റിൽ ഇറാൻ ടീമിന് പങ്കെടുക്കാമെന്നും എന്നാൽ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് ക്രോപ്സ് (ഐആര്‍ജിസി) ബന്ധമുള്ളവരെ ടീമിനൊപ്പം കൊണ്ടു വരാൻ അനുവദിക്കില്ലെന്നും അമെരിക്ക.
യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാൻ ടീം അമെരിക്കയിൽ എത്തുന്നതിൽ യുഎസിന് എതിർപ്പില്ല. എന്നാൽ ഐആര്‍ജിസിയുമായി ബന്ധപ്പെട്ട ആരെയും ടീമിനൊപ്പം കൊണ്ടു വരാൻ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മാർക്കോ റൂബിയോ
ഇത്തരക്കാരെ പത്രപ്രവർത്തകർ എന്ന പേരിലോ ട്രെയിനർമാരെന്ന പേരിലോ രാജ്യത്ത് പ്രവേശിപ്പിക്കാൻ കഴിയില്ല. നിലവിലെ സാഹചര്യത്തിൽ ഇറാൻ ഈ ടൂർണമെന്‍റിൽ നിന്ന് പിന്മാറുമെന്നോ വിലക്കപ്പെടുമെന്നോ സൂചനകളില്ല.
ഇറാൻ-യുഎസ് യുദ്ധം ആരംഭിച്ചതിനു പിന്നാലെ ഗ്രൂപ്പ് മത്സരങ്ങൾ യുഎസിൽ നിന്ന് മെക്സിക്കോയിലേയ്ക്ക് മാറ്റണം എന്ന് ഇറാൻ ആവശ്യപ്പെട്ടെങ്കിലും അത് നിരസിക്കപ്പെട്ടിരുന്നു.