കൊടും ഭീകരൻ മസൂദ് അസറിന്‍റെ തലയ്ക്ക് വിലക്കൂട്ടി പാക്കിസ്ഥാൻ; കണ്ണിൽ പൊടിയിടാൻ ശ്രമിക്കുന്നുവെന്ന് ഇന്ത്യ
ഇന്ത്യ തെരയുന്ന കൊടും ഭീകരൻ മസൂദ് അസറിന്‍റെ തലയ്ക്കുള്ള ഇനാം വർധിപ്പിച്ച് പാക്കിസ്ഥാൻ. 50 ലക്ഷത്തിൽ നിന്ന് 70 ലക്ഷമായാണ് (ഇന്ത്യൻ രൂപ 24 ലക്ഷം) ഇനാം വർധിപ്പിച്ചത്.
എന്നാൽ ആഗോള ഭീകരവിരുദ്ധ സംഘടനകളെയും കൂട്ടായ്മകളെയും തെറ്റിധരിപ്പിക്കാനുള്ള നീക്കമാണ് പാക്കിസ്ഥാന്‍റേതെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. ഇന്ത്യൻ രഹസ്യാന്വേക്ഷണ വിഭാഗം നൽകുന്ന വിവരമനുസരിച്ച് മസൂദ് അസർ പാക്കിസ്ഥാനിൽ തന്നെയുണ്ട്.
മുംബൈ ഭീകരാക്രമണത്തിൽ പങ്കുള്ള ഏതാനും ലഷ്കർ ഭീകരരുടെ പേരുകൾ പാക്കിസ്ഥാൻ ഭീകരപട്ടികയിൽ നിന്ന് നീക്കിയിട്ടുണ്ട്. ഫിനാൻഷ്യൽ ആക്ഷൻ ടാസ്കത് ഫോഴ്സിന്‍റെ യോഗത്തിന് മുന്നോടിയായി കണ്ണിൽ പൊടിയിടൽ ശ്രമങ്ങളാണ് പാക്കിസ്ഥാൻ നടത്തുന്നതെന്നാണ് ഇന്ത്യയുടെ നിഗമനം.