സമാധാനശ്രമം പാളി; വീണ്ടും പരസ്പരം ആക്രമിച്ച് ഇറാനും യുഎസും

 
World

സമാധാനശ്രമം പാളി; വീണ്ടും പരസ്പരം ആക്രമിച്ച് ഇറാനും യുഎസും

ഇറാൻ അമെരിക്കൻ വ്യോമതാവളം ആക്രമിച്ചതായാണ് റിപ്പോർട്ട്

നീതു ചന്ദ്രൻ

ടെഹ്റാൻ: സമാധാന ശ്രമങ്ങൾ പാഴാക്കിക്കൊണ്ട് പരസ്പരം ആക്രമണം കനപ്പിച്ച് യുഎസും ഇറാനും. വെടിനിർത്തൽ കരാർ നില നിൽക്കേ യുഎസ് ആണ് ആക്രമണം വീണ്ടും ആരംഭിച്ചത്. ഇറാനിലെ ബന്ദർ അബ്ബാസിന് സമീപം യുഎസ് നടത്തിയ ആക്രമണത്തിനു മറുപടിയായി ഇറാൻ അമെരിക്കൻ വ്യോമതാവളം ആക്രമിച്ചതായാണ് റിപ്പോർട്ട്.

ആക്രമണം ആവർത്തിക്കുകയാണെങ്കിൽ നിർണായകമായ പ്രതികരണത്തിന് മുതിരുമെന്നും അതിന്‍റെ ഉത്തരവാദിത്തം ആക്രമണം നടത്തുന്നവർക്കായിരിക്കും എന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഹോർമുസ് കടലിടുക്കിന് ഭീഷണിയാണെന്ന് ആരോപിച്ച് ഇറാന്‍റെ ഡ്രോണുകളും യുഎസ് തകർത്തിട്ടുണ്ട്. അതിനിടെ കുവൈറ്റിലും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായി. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

കര്‍ണാടകയിൽ നേതൃമാറ്റം; മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജി ഉടൻ

ഗംഗാ നദിയിൽ ബോട്ട് അപകടം; 2 പേർ മരിച്ചു, 7 പേരെ കാണാതായി

ഇഡിക്കെതിരേ ആക്രമണം; ഡിജിപിയെ വിളിച്ചു വരുത്തി ആഭ്യന്തര മന്ത്രി

'അമ്മ'യിലെ ചേരിപ്പോര്; അൻസിബ അടക്കം 4 പേർക്ക് കാരണം കാണിക്കൽ നോട്ടീസ്

ഇഡി റെയ്ഡിലും ആക്രമണത്തിലും മൗനം തുടർന്ന് മുഖ്യമന്ത്രി സതീശൻ