മെഷീൻ ലേണിങ്ങിലെ സംഭാവനകൾ; ഭൗതികശാസ്ത്ര നൊബേൽ നേടി ജോൺ ഹോപ്ഫീൽഡും ജെഫ്രി ഹിന്‍റണും  
World

മെഷീൻ ലേണിങ്ങിലെ സംഭാവനകൾ; ഭൗതികശാസ്ത്ര നൊബേൽ നേടി ജോൺ ഹോപ്ഫീൽഡും ജെഫ്രി ഹിന്‍റണും

ഭൗതികശാസ്ത്രത്തിന്‍റെ പിന്തുണയോടെയാണ് ന്യൂറൽ ശൃംഖലകളെ പരിശീലിപ്പിക്കാൻ ഇവർ മാർഗം കണ്ടെത്തിയത്.

സ്റ്റോക്ഹോം: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന് അടിസ്ഥാനമായ മെഷീൻ ലേണിങ്ങ് വിദ്യകൾ വികസിപ്പിച്ച കനേഡിയൻ ഗവേഷകർക്ക് ഇത്തവണത്തെ ഭൗതിക ശാസ്ത്ര നൊബേൽ പുരസ്കാരം. യുഎസ് ഗവേഷകൻ ജോൺ ഹോപ്ഫീൽഡ്, കനേഡിയൻ ഗവേഷകൻ ജെഫ്രി ഹിന്‍റൺ എന്നിവരാണ് പുരസ്കാരം പങ്കിട്ടത്. ന്യൂറൽ ശൃംഖലകൾ ഉപയോഗിച്ച് മെഷീൻ ലേണിങ് സാധ്യമാക്കിയതുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾക്കാണ് പുരസ്കാരം.

ഭൗതികശാസ്ത്രത്തിന്‍റെ പിന്തുണയോടെയാണ് ന്യൂറൽ ശൃംഖലകളെ പരിശീലിപ്പിക്കാൻ ഇവർ മാർഗം കണ്ടെത്തിയത്. ന്യൂജേഴ്സിയിലെ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറാണ് ഹോപ് ഫീൽഡ്. ടൊറന്‍റോ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറാണ് ഹിന്‍റൺ.

''ജനങ്ങളെ പരീക്ഷിക്കരുത്''; പാലിയേക്കരയിൽ ടോൾ പിരിവിന് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്ന് ഹൈക്കോടതി

വോട്ടർ പട്ടിക ക്രമക്കേട്; സുരേഷ് ഗ‍ോപിക്കെതിരേ കേസെടുക്കില്ല

ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിൽ; 3 പേർ മരിച്ചു

'വേടനെതിരേ ഗൂഢാലോചന'; മുഖ‍്യമന്ത്രിക്കു നൽകിയ പരാതി പൊലീസിനു കൈമാറി

കൊല്ലത്ത് കന്യാസ്ത്രീ തൂങ്ങി മരിച്ച നിലയിൽ