ഹരിന്ദര്‍ സോഹി 
World

ഖാലിസ്ഥാൻ പ്രകടനത്തിൽ പങ്കെടുത്ത പൊലീസ് ഉദ‍്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു

വീഡിയോ ദൃശ‍്യങ്ങൾ സമൂഹ മാധ‍്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപെട്ടതായും അന്വേഷണം നടക്കുന്നുണ്ടെന്നും പീൽ പൊലീസ് അറിയിച്ചു

ഒട്ടാവ: ഖാലിസ്ഥാൻ വാദികളുടെ പ്രകടനത്തിൽ പങ്കെടുത്ത പൊലീസ് ഉദ‍്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം ക‍്യാനഡയിൽ ബ്രാംപ്റ്റണിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്തിയ ഖാലിസ്ഥാൻ വാദികളുടെ പ്രകടനത്തിൽ പങ്കെടുത്ത പൊലീസ് ഉദ‍്യോഗസ്ഥനെയാണ് സസ്പെൻഡ് ചെയ്തത്. പീല്‍ റീജിയണല്‍ പൊലീസ് സെര്‍ജന്‍റായ ഹരിന്ദര്‍ സോഹിക്കെതിരെയാണ് നടപടി. സസ്‌പെൻഡ് ചെയ്യപ്പെട്ട പീൽ റീജിയണൽ പൊലീസ് ഓഫീസർ ഹരീന്ദർ സോഹി ഖാലിസ്ഥാൻ പതാക പിടിച്ച് പ്രകടനത്തിൽ പങ്കെടുത്തതിന്‍റെ ദൃശ‍്യങ്ങൾ സമൂഹമാധ‍്യമത്തിൽ പ്രചരിച്ചിരുന്നു.

പ്രതിഷേധത്തിൽ ഇന്ത‍്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയതായും വീഡിയോയിൽ കാണാം. സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടതിന് ശേഷം ഹരീന്ദർ സോഹിക്ക് സോഷ്യൽ മീഡിയയിൽ വധഭീഷണി ലഭിച്ചതായി റിപ്പോർട്ടുണ്ട്. വീഡിയോ ദൃശ‍്യങ്ങൾ സമൂഹ മാധ‍്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപെട്ടതായും അന്വേഷണം നടക്കുന്നുണ്ടെന്നും പീൽ പൊലീസ് അറിയിച്ചു.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍