ബെല്ല 1 ( മറിനേര)

 

file photo

World

യുഎസ് പിടിച്ചെടുത്ത റഷ്യൻ പതാകയുള്ള കപ്പലിൽ മൂന്ന് ഇന്ത്യക്കാർ ഉൾപ്പടെ 28 ജീവനക്കാർ

ഇറാനുമായി എണ്ണ വ്യാപാരം നടത്തിയതിന് യുഎസ് വിലക്കിയിരുന്ന ബെല്ല 1 ( മറിനേര) എന്ന കപ്പലാണ് പിടിച്ചത്

Reena Varghese

കാരക്കസ്: കഴിഞ്ഞ ദിവസം അറ്റ്ലാന്‍റിക് സമുദ്രത്തിൽ യുഎസ് പിടിച്ചെടുത്ത കപ്പലിൽ മൂന്ന് ഇന്ത്യക്കാർ ഉൾപ്പടെ 28 ജീവനക്കാരുണ്ടെന്ന് സൂചനകൾ. റഷ്യൻ പതാകയുള്ള വെനസ്വേലയുടെ എണ്ണക്കപ്പലാണ് യുഎസ് പിടിച്ചെടുത്തത്. മറിനേര എന്ന വെനിസ്വേലൻ എണ്ണക്കപ്പലാണ് യുഎസ് പിടിച്ചെടുത്തത്. മൂന്ന് ഇന്ത്യക്കാരെ കൂടാതെ ആറു ജോർജിയൻ സ്വദേശികൾ, 17 യുക്രെയ്ൻ സ്വദേശികൾ, രണ്ടു റഷ്യക്കാർ എന്നിവരടക്കം 28 ജീവനക്കാരാണ് കപ്പലിൽ ഉള്ളത്.

ഐസ് ലാന്‍ഡിന്‍റെ തീരത്തു നിന്ന് 222 കിലോമീറ്റർ അകലെ വച്ചാണ് കപ്പൽ പിടികൂടിയത്. യുഎസ് സൈനിക ഹെലികോപ്റ്ററുകൾ കപ്പലിനു മുകളിൽ വട്ടമിടുന്നതിന്‍റെ ദൃശ്യം റഷ്യൻ ടിവി പുറത്തു വിട്ടിരുന്നു. ഇറാനുമായി എണ്ണ വ്യാപാരം നടത്തിയതിന് യുഎസ് വിലക്കിയിരുന്ന ബെല്ല 1 ( മറിനേര) എന്ന കപ്പലാണ് പിടിച്ചത്. കപ്പലിൽ ക്രൂഡ് ഓയിൽ ഇല്ലെന്നാണ് റിപ്പോർട്ട്.

രാഹുൽ സ്ഥിരം കുറ്റവാളി, അതിജീവിതമാരെ അപായപ്പെടുത്താൻ സാധ‍്യത; റിമാൻഡ് റിപ്പോർട്ട് പുറത്ത്

ബലാത്സംഗ കേസ്; രാഹുൽ 14 ദിവസം റിമാൻഡിൽ‌

ആരാധന അതിരുവിട്ടു; രാജാസാബിൽ പ്രഭാസിന്‍റെ എൻട്രിക്കിടെ ആരതിയുമായി ആരാധകർ, തിയെറ്ററിൽ തീപിടിത്തം

തിരുവനന്തപുരത്ത് 15 പവൻ മോഷ്ടിച്ച കള്ളൻ 10 പവൻ മറന്നു വച്ചു

രാഹുൽ മാങ്കൂട്ടത്തിലിനെ വൈദ‍്യ പരിശോധനക്കെത്തിച്ചു; ആശുപത്രി വളപ്പിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐയും യുവമോർച്ചയും