ഡോ. മാജിദ് അൽ അൻസാരി.

 

File

World

യുഎസ് - ഇറാൻ ചർച്ച ഫലം കാണാൻ കൂടുതൽ സമയം വേണം: ഖത്തർ

യുഎസ്-ഇറാൻ ചർച്ചകൾക്ക് കൂടുതൽ സമയം വേണ്ടിവരുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അൽ അൻസാരി

UAE Correspondent

ദോഹ: യുഎസും ഇറാനും തമ്മിലുള്ള ചർച്ചകൾ വിജയത്തിലെത്താൻ കൂടുതൽ സമയം ആവശ്യമാണെന്ന് ഖത്തർ. ഇരുവിഭാഗങ്ങളെയും ചർച്ചയിലെത്തിക്കാൻ പാക്കിസ്ഥാൻ നടത്തുന്ന നയതന്ത്ര ശ്രമങ്ങളെ ഖത്തർ പിന്തുണയ്ക്കുന്നതായും വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അൽ അൻസാരി പ്രതിവാര വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളുടെ ആവശ്യപ്രകാരമാണ് ഇറാനെതിരായ ആക്രമണം താത്കാലികമായി മാറ്റിവയ്ക്കുന്നതെന്നായിരുന്നു യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രഖ്യാപനം. ഇത് നല്ലൊരു പ്രതികരണമാണെന്നും അൻസാരി വിശേഷിപ്പിച്ചു.

ഖത്തറിനെതിരായ ഇറാന്‍റെ ആക്രമണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിച്ചു. തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസപ്പെടുത്താൻ ഒരു രാജ്യത്തിനും അവകാശമില്ല. മേഖലയിൽ സാധാരണ നിലയിലുള്ള ഗതാഗതം പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ലെന്നും മാജിദ് അൽ അൻസാരി ചൂണ്ടിക്കാട്ടി.

സിൽവർലൈൻ പദ്ധതി റദ്ദാക്കി, പിഎസ്‌സി റാങ്ക് ലിസ്റ്റ് നീട്ടും; ജനപ്രിയ പ്രഖ‍്യാപനങ്ങളുമായി യുഡിഎഫ് സർക്കാർ

രക്ഷകനാകാൻ റിസ്‌വാന് കഴിഞ്ഞില്ല; സിൽഹെറ്റ് ടെസ്റ്റിൽ ബംഗ്ലാദേശിന് ചരിത്ര ജയം, പരമ്പര തൂത്തുവാരി

എൽഡിഎഫ് സർക്കാർ അധികാരം ഒഴിയുന്നതിന് മുൻപ് പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചു

തൊഴിലാളികളുടെ പാസ്‌പോർട്ട് പിടിച്ചുവയ്ക്കുന്നത് കുറ്റകരം: ജിഡിആർഎഫ്എ

"രാവിലെ ഏഴ് മുതൽ രാത്രി 12 വരെ ജോലി, ശമ്പളം തരുന്നില്ല", സെക്രട്ടേറിയറ്റിനു മുന്നിൽ യുവാവിന്‍റെ ആത്മഹത്യാ ഭീഷണി | Video