ഓസ്ട്രേലിയൻ വിദേശകാര്യമന്ത്രി പെന്നി വോങ്യു,ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ , യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ജപ്പാൻ വിദേശകാര്യ മന്ത്രി തകേഷി ഇവായ
വാഷിങ്ടൺ: പാക്കിസ്ഥാൻ പിന്തുണയോടെ ഭീകരർ പഹൽഗാമിൽ നടത്തിയ ഭീകരാക്രമണത്തെ അപലപിച്ച് ക്വാഡ് രാജ്യങ്ങൾ. യുഎസിൽ നടക്കുന്ന ക്വാഡ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് പഹൽഗാം ഭീകരാക്രമണത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നത്.
ഇന്ത്യ-പാക് വെടിനിർത്തൽ സംബന്ധിച്ച യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വാദം ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ തള്ളിക്കളഞ്ഞു. പഹൽഗാം ആക്രമണം സാമ്പത്തികയുദ്ധമാണെന്നും ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരെയും ഇതിനു പിന്തുണ നൽകിയവരെയും നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്നും യോഗം ആവശ്യപ്പെട്ടു.
ഇന്ത്യ, അമെരിക്ക, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ക്വാഡ്.
ഭീകരതയെ പ്രതിരോധിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പറഞ്ഞു. ലോകം ഒരിക്കലും ഭീകരരോട് സഹിഷ്ണുത കാണിക്കരുത്. ഇരകളെയും കുറ്റവാളികളെയും ഒരിക്കലും തുല്യരായി കാണരുത്.
ഓസ്ട്രേലിയൻ വിദേശകാര്യമന്ത്രി പെന്നി വോങ്യു, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ജപ്പാൻ വിദേശകാര്യ മന്ത്രി തകേഷി ഇവായ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.