ഐഡിഎഫിന്‍റെ അറബിക് വക്താവ് അവിചേയ് അദ്രെയ്

 
World

ഹിസ്ബുള്ള കേന്ദ്രങ്ങളിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞു പോകണമെന്ന് മുന്നറിയിപ്പു നൽകി ഐഡിഎഫ്

പതിനാറു തെക്കൻ ലെബനൻ ഗ്രാമങ്ങൾക്കും പട്ടണങ്ങൾക്കുമെതിരേയാണ് ഐഡിഎഫിന്‍റെ അന്ത്യശാസനം

Reena Varghese

തെക്കൻ ലെബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളായ പതിനാറു ഗ്രാമങ്ങളും പട്ടണങ്ങളും കടന്നാക്രമിക്കാൻ ഐഡിഎഫ്. ഹിസ്ബുള്ളയുടെ ഉന്മൂലനം ലക്ഷ്യമാക്കിയാണ് ഇസ്രയേലിന്‍റെ ഈ നീക്കം. ഹിസ്ബുള്ളയ്ക്കെതിരേ നടക്കാൻ പോകുന്ന വ്യോമാക്രമണങ്ങൾക്ക് മുന്നോടിയായി വെടി നിർത്തൽ സമയത്ത് ഈ പ്രദേശങ്ങളിലെ ജനങ്ങൾ ഒഴിഞ്ഞു പോകാൻ ഉത്തരവിട്ടിരിക്കുകയാണ് ഐഡിഎഫിന്‍റെ അറബിക് വക്താവ് അവിചേയ് അദ്രെയ്.

ലിറ്റാനി നദിയുടെ തെക്കു ഭാഗത്തുള്ള ഒരു പ്രദേശം ഇതിനകം തന്നെ പൂർണമായും ഒഴിപ്പിക്കൽ മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. ഇതിനു പിന്നാലെയാണ് ഈ പുതിയ മുന്നറിയിപ്പ്. ഹിസ്ബുള്ള ഭീകരസംഘടന വെടിനിർത്തൽ കരാർ ലംഘിച്ചതാണ് ഐഡിഎഫിനെ പ്രകോപിപ്പിച്ചത്.

ഹിസ്ബുള്ളയുടെ ഏതെങ്കിലും ഘടകവുമായോ സൗകര്യവുമായോ അതിന്‍റെ ആയുധങ്ങളുമായോ ബന്ധപ്പെടുകയോ ഹിസ്ബുള്ളയുടെ കേന്ദ്രങ്ങളുടെ സമീപത്തു വസിക്കുകയോ ചെയ്യുന്ന ഏതൊരാളും തങ്ങളുടെ ജീവൻ അപകടത്തിൽ ആക്കുകയാണെന്നും ഐഡിഎഫ് വ്യക്തമാക്കി.

പിണറായിക്കെതിരേ കേസെടുക്കാൻ ഇഡി; നിയമോപദേശം തേടുമെന്ന് ചെന്നിത്തല

ആരവല്ലി മലനിരകളുടെ സംരക്ഷണം: നവംബർ 30നകം റിപ്പോർട്ട് നൽകണം

പ്രിയ വർഗീസ് കേസിൽ കണ്ണൂർ സർവകലാശാലയ്ക്കു വേണ്ടി ഹാജരായത് രണ്ട് അഭിഭാഷകർ; കോടതിയിൽ നാടകീയ രംഗങ്ങൾ

"രാഷ്‌ട്രീയ പക പോക്കൽ"; അന്വേഷണം പിണറായിയിലേക്ക് എത്തിക്കാനാണ് ഇഡിയുടെ ശ്രമമെന്ന് എം.വി. ഗോവിന്ദൻ

വനിതാ ജീവനക്കാർ മാറി നിൽക്കണമെന്ന് ഹൈന്ദവ സംഘം; ഐഫൽ ഗോപുരം അടച്ചിട്ടു, പ്രതിഷേധം