നീന്തൽക്കുളം മുതൽ ഹെലിപ്പാഡ് വരെ! ഇത് കാറോ അതോ ബംഗ്ലോവോ!! | Video
ഏകദേശം 3 ബസുകൾ കൂടുന്ന നീളമുള്ള ഒരു കാർ. കേൾക്കുമ്പോൾ വിചിത്രമെന്ന് തോന്നിയേക്കാം. പക്ഷെ, ഇത് യാഥാർഥ്യമാണ്. ലോകത്തിലെ ഏറ്റവും നീളം കൂടിയ കാർ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയ കാറാണ് 'The American Dream'. സാധാരണ കാറുകൾ 12 മുതൽ 16 അടി വരെ നീളമുള്ളപ്പോൾ, ഇതിന്‍റേത് 100 അടി 1.50 ഇഞ്ച് നീളമാണ് വരുന്നത്.
1986-ൽ കാലിഫോർണിയയിലെ പ്രശസ്ത കാർ കസ്റ്റമൈസർ ജെയ് ഓർബെർഗ് ആണ് ഈ ഭീമൻ ലിമോസിൻ ആദ്യമായി നിർമിച്ചത്. ആദ്യം 60 അടി നീളത്തിലായിരുന്ന ഈ വാഹനം, പിന്നീട് 100 അടി നീളത്തിലേക്ക് നീട്ടിയാണ് ഇപ്പോൾ വീണ്ടും പുതിയ റെക്കോർഡ് സൃഷ്ടിച്ചത്.
26 ടയറുകൾ, 2 അറ്റത്തും V8 എൻജിനുകൾ, ഒരു നീന്തൽക്കുളം, മിനി ഗോൾഫ് കോഴ്സ്, വാട്ടർബെഡ്, ഡൈവിങ്ങ് ബോർഡ്, ബാത്ത് ടബ്, 5,000 പൗണ്ട് വരെ ഭാരമുള്ള ഹെലിക്കോപ്റ്റർ ലാൻഡ് ചെയ്യാൻ കഴിയുന്ന ഹെലിപ്പാഡ്, 75-ൽ അധികം ആളുകൾക്ക് യാത്ര ചെയ്യാനാകുന്ന ഭീമൻ സീറ്റിംഗ് കപ്പാസിറ്റി, ടെലിവിഷൻ, റഫ്രിജറേറ്റർ, ടെലിഫോൺ തുടങ്ങിയ ആഡംബര ഫീച്ചറുകളാണ് ഈ കാറിന്‍റെ പ്രത്യേകതകൾ.