ഡ്രോൺ ആക്രമണമുണ്ടായ വിമാനത്താവളത്തിൽ നിന്ന് തീയും പുകയും ‍ഉയരുന്നു. 
World

റഷ്യക്കെതിരെ വീണ്ടും ഡ്രോൺ ആക്രമണം; 2 വിമാനങ്ങൾ കത്തി നശിച്ചു | Video

നാലു വിമാനങ്ങൾക്ക് കേടുപാടു സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്

കീവ്: റഷ്യക്കെതിരെ ഡ്രോൺ ആക്രമണം തുടർന്ന് യുക്രെയ്ൻ. റഷ്യയിലെ സ്കോഫ് വിമാനത്താവളത്തിലാണ് ആക്രമണമുണ്ടായത്. പിന്നാലെ വിമാനത്താവളത്തിൽ തീപിടുത്തമുണ്ടായി. രണ്ട് വിമാനങ്ങൾ ക്തതി നശിച്ചതായും നാലു വിമാനങ്ങൾക്ക് കേടുപാടു സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

ലാത്വിയ, എസ്തോണിയ അതിർത്തിയോടു ചേർന്നുള്ള വിമാനത്താവളത്തിലാണ് ആക്രമണമുണ്ടായത്. റഷ്യൻ സൈനിക വിമാനത്തിനും ആക്രമണത്തിൽ കേടുപാടു സംഭവിച്ചതായും റിപ്പോർട്ടുണ്ട്. യുക്രെയ്ൻ അതിർത്തിയിൽ നിന്ന് ഏതാണ്ട് 800 കിലോമീറ്റർ മാറിയാണ് ആക്രമണമുണ്ടായ വിമാനത്താവളം. സംഭവത്തിൽ, ആക്രമണത്തെ ശക്തമായി എതിർത്തതായി റഷ്യ പ്രതികരിച്ചു.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ