ബോംബ് സ്ഫോടനത്തിൽ റഷ്യൻ ജനറൽ കൊല്ലപ്പെട്ടു
മോസ്കോ: കാർ ബോംബ് സ്ഫോടനത്തിൽ റഷ്യൻ ജനറൽ കൊല്ലപ്പെട്ടു. ലഫ്റ്റനന്‍റ് ജമറൽ ഫാൻ സർവാവ്റോവ് ആണ് കൊല്ലപ്പെട്ടത്. റഷ്യൻ ആംഡ് ഫോഴ്സസ് ഓപ്പറേഷണൽ ട്രെയിനിങ് ഡയറക്റ്ററേറ്റ് ജനറൽ ആയിരുന്നു. യുക്രെയ്നാണ് ആക്രമണത്തിനു പിന്നിലെന്നാണ് റഷ്യയുടെ ആരോപണം. ഈ വർഷം മൂന്നാമത്തെ സൈനികോദ്യോഗസ്ഥനാണ് സമാനമായ രീതിയിൽ കൊല്ലപ്പെടുന്നത്.
ചെച്നിയയിലും സിറിയയിലെ മോസ്കോ സൈനിക കാംപെയ്നിലും സർവാവ്റോവ് പങ്കെടുത്തിരുന്നു. ജനറലിന്‍റെ കാറിനടിയിൽ ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.
2024ൽ റഷ്യൻ ലഫ്റ്റനന്‍റ് ജനറൽ ഇഗർ കിറില്ലോവും ഇലക്ട്രിക് സ്കൂട്ടറിൽ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടിരുന്നു.