ഖമനേയിക്ക് അന്ത്യയാത്രാമൊഴിയേകാൻ ജനസാഗരം

 
World

ഖമനേയിക്ക് അന്ത്യയാത്രാമൊഴിയേകാൻ ജനസാഗരം

ഖമനേയിയുടെ 14 മാസം മാത്രം പ്രായമുള്ള കൊച്ചു മകൾ സെഹ്റ മുഹമ്മദി ഗോൽപായെഗാനിയുടെ കുഞ്ഞു മൃതദേഹപേടകം ലോകത്തെ കണ്ണീരണിയിച്ചു

Reena Varghese

ടെഹ്റാൻ: അമെരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ അവസാനമായി കാണാൻ ജനസാഗരം. അലി ഖമനേയിയുടെ ഭൗതിക ശരീരം ടെഹ്റാനിലെ ഗാൻഡ് മൊസല്ലയിലാണ് വെള്ളിയാഴ്ച പൊതു ദർശനത്തിനു വച്ചത്.

മതനേതാക്കളും ഭരണാധികാരികളും വിദേശ പ്രതിനിധികളും ലക്ഷക്കണക്കിനു ജനങ്ങളും ഖമനേയിയ്ക്ക് അന്തിമോചാരമർപ്പിക്കാൻ എത്തി. ഒരാഴ്ച നീണ്ടു നിൽക്കുന്ന വിപുലമായ സംസ്കാര ചടങ്ങുകളാണ് ഇറാന്‍റെ ഭരണകൂടം സംഘടിപ്പിച്ചിരിക്കുന്നത്. ഇസ്ലാമിക് റിപ്പബ്ലിക്കിന്‍റെ പതാക പുതപ്പിച്ച ഖമനേയിയുടെ പെട്ടകത്തിനു മുകളിൽ അദ്ദേഹത്തിന്‍റെ കറുത്ത തലപ്പാവ് വച്ചിരുന്നു.

ലോകത്തെ കണ്ണീരണിയിച്ച് ഖമനേയിയുടെ 14 മാസം മാത്രം പ്രായമുള്ള കൊച്ചു മകൾ സെഹ്റ മുഹമ്മദി ഗോൽപായെഗാനിയുടെ കുഞ്ഞു മൃതദേഹപേടകം

ആക്രമണത്തിൽ അദ്ദേഹത്തോടൊപ്പം കൊല്ലപ്പെട്ട മൂത്ത മകൾ, മരുമകൻ , പുതിയ പരമാധികാരി മൊജ്തബയുടെ ഭാര്യ എന്നിവരുടെ മൃതദേഹങ്ങളും ഒപ്പം ഖമനേയിയുടെ 14 മാസം മാത്രം പ്രായമുള്ള കൊച്ചു മകൾ സെഹ്റ മുഹമ്മദി ഗോൽപായെഗാനിയുടെ ചെറിയ പെട്ടകവും തൊട്ടടുത്തു തന്നെ പൊതുദർശനത്തിനു വച്ചിട്ടുണ്ട്. ടെഹ്റാനിൽ മാത്രം അടുത്ത മൂന്നു ദിവസങ്ങളിലായി ഒന്നരക്കോടി മുതൽ രണ്ടു കോടി വരെ വരുന്ന ജനങ്ങൾ അന്തിമോചാര ചടങ്ങുകളിൽ പങ്കെടുക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

ഖമനേയി,മൂത്ത മകൾ, മരുമകൻ , പുതിയ പരമാധികാരി മൊജ്തബയുടെ ഭാര്യ എന്നിവരുടെ മൃതദേഹങ്ങളും ഒപ്പം ഖമനേയിയുടെ 14 മാസം മാത്രം പ്രായമുള്ള കൊച്ചു മകൾ സെഹ്റ മുഹമ്മദി ഗോൽപായെഗാനിയുടെ ചെറിയ പെട്ടകവും

പിതാവ് കൊല്ലപ്പെട്ട ആക്രമണത്തിൽ നിലവിലെ പുതിയ പരമാധികാരിയായ മൊജ്തബയ്ക്കും പരിക്കേറ്റിരുന്നു. എന്നാൽ ഇറാൻ അധികൃതർ ഇത് ഇതു വരെ വ്യക്തത വരുത്തിയിട്ടില്ല. ചുമതലയേറ്റ ശേഷം മൊജ്തബ ഇതുവരെ ഒരു പൊതുവേദികളിലും പങ്കെടുത്തിട്ടില്ല.

ഇറാന്‍റെ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാൻ, പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്, വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. വിദേശ പ്രതിനിധികളായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, മുൻ റഷ്യൻ പ്രസിഡന്‍റ് ദിമിത്രി മെദ്വദേവ്, ഹമാസ്-ഹിസ്ബുള്ള പ്രതിനിധികൾ, അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാർ പ്രതിനിധികൾ എന്നിവരും ടെഹ്റാനിലെത്തി.

ഇന്ത്യയെ പ്രതിനിധീകരിച്ച് ബീഹാർ ഗവർണർ ലെഫ്റ്റനന്‍റ് ജനറൽ(റിട്ട) സയ്യിദ് അദാ ഹസ്നൈൻ, വിദേശകാര്യ സഹമന്ത്രി പബിത്ര മർഗരിറ്റ എന്നിവരടങ്ങുന്ന ഔദ്യോഗിക സംഘം അനുശോചനം അറിയിച്ചു. കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്, പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തി എന്നിവരും വിവിധ ഇന്ത്യൻ മതനേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

ചടങ്ങുകളുടെ ഭാഗമായി കനത്ത സുരക്ഷയാണ് ഇറാനിൽ ഏർപ്പെടുത്തിയിരിക്കുന്തന്. പല റോഡുകളും അടയ്ക്കുകയും വ്യോമപാതകളിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. വൻ ജനാവലി മൂലം ഉണ്ടാകാവുന്ന തിരക്കിൽ അപകടങ്ങൾ ഒഴിവാക്കാൻ സംസ്ഥാന ടെലിവിഷൻ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

മമതയെ കൈവിട്ട് വലംകൈ; ടിഎംസി അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു

കാബിനറ്റ് യോഗത്തിൽ സുഹൃത്തിനെയും ഉപദേശകനെയും പങ്കെടുപ്പിച്ചു; വിജയ്ക്കെതിരേ ഗവർണർക്ക് പരാതി നൽകി ബിജെപി

മഹാരാഷ്ട്ര ഉപമുഖ‍്യമന്ത്രി ഏക്നാഥ് ഷിൻഡെ ആശുപത്രിയിൽ

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും; നന്ദി പറഞ്ഞ് ശ്വേത മേനോൻ