ഡ്രൈവറില്ലാ കാറിൽ യാത്ര ചെയ്യുന്ന ഷെയ്ക്ക് ഹംദാൻ.

 
World

ഡ്രൈവറില്ലാ കാറിൽ സഞ്ചാരം: വീഡിയോ പങ്കുവെച്ച് ദുബായ് കിരീടാവകാശി

കഴിഞ്ഞ മാസം ദുബായിൽ ഡ്രൈവറില്ലാ വാഹനങ്ങളെ നിയന്ത്രിക്കുന്ന ഓപ്പറേഷൻസ് ആൻഡ് കൺട്രോൾ സെന്‍റർ തുറന്നിരുന്നു

UAE Correspondent

ദുബായ്: ഡ്രൈവറില്ലാ കാറിൽ സഞ്ചാരം നടത്തി ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായ് ജുമൈറയിലെ ബുർജ് അൽ അറബ് പ്രദേശത്തെ റോഡിലാണ് ഷെയ്ഖ് ഹംദാൻ കാറിൽ സഞ്ചരിച്ചത്.

ദൃശ്യങ്ങൾ ഷെയ്ഖ് ഹംദാൻ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഡ്രൈവർ സീറ്റിൽ ആരുമില്ലാതെയാണ് കാർ സഞ്ചരിക്കുന്നതെന്ന് വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. കാറിന്‍റെ പിറകിലെ സീറ്റിൽ ആർടിഎ ഡയറക്റ്റർ ബോർഡ് ചെയർമാനും ഡയറക്റ്റർ ജനറലുമായ മതാർ അൽ തായറും കൂടെ യാത്ര ചെയ്തിട്ടുണ്ട്.

കഴിഞ്ഞ മാസം ദുബായിൽ ഡ്രൈവറില്ലാ വാഹനങ്ങളെ നിയന്ത്രിക്കുന്ന ഓപ്പറേഷൻസ് ആൻഡ് കൺട്രോൾ സെന്‍റർ തുറന്നിരുന്നു. അപ്പോളോ ഗോ പാർക്ക് എന്ന പേരിൽ ദുബൈ സയൻസ് പാർക്കിലാണ് കൺട്രോൾ സെന്‍റർ പ്രവർത്തനമാരംഭിച്ചത്.

ചൈനയിലെ ബൈദുസ് ഇന്‍റലിജന്‍റ് ഡ്രൈവിങ് ഗ്രൂപ്പും ദുബൈ റോഡ് ട്രാൻസ്പോർട്ട് അഥോറിറ്റിയും ചേർന്നാണ് ദുബായ് അപ്പോളോ ഗോ പാർക്കിന് തുടക്കം കുറിച്ചത്. ചൈനക്ക് പുറത്ത് ബൈദുസ് ഗ്രൂപ്പ് ആരംഭിക്കുന്ന ആദ്യ ഓട്ടോണമസ് വെഹിക്കിൾ കൺട്രോൾ സെന്‍ററാണിത്.

"കോൺഗ്രസാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കയറ്റിയത്": മുഖ്യമന്ത്രി

ഹരാരെയിൽ തീമഴ പെയ്യിപ്പിച്ച് വൈഭവും ആയുഷും; ഇന്ത‍്യക്ക് കൂറ്റൻ സ്കോർ

കേരളത്തില്‍ എയിംസ്; സംസ്ഥാനം നിര്‍ദേശിച്ച സ്ഥലത്ത് കേന്ദ്രം സാധ്യതാപഠനം നടത്തണമെന്ന് ഹൈക്കോടതി

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം; ജനങ്ങൾക്ക് മുന്നിൽ കണക്ക് അവതരിപ്പിക്കുമെന്ന് കെ.കെ. രാഗേഷ്

ഇസ്‌ലാമാബാദിൽ സ്ഫോടനം; 24 പേർ കൊല്ലപ്പെട്ടു, നൂറിലധികം പേർക്ക് പരുക്ക്