ഇവിടെ പറ്റില്ല, ഇറാനെ ആക്രമിക്കാൻ വ്യോമത്താവളം വിട്ടു നൽകില്ലെന്ന് സ്പെയിൻ; യുഎസ് വിമാനങ്ങൾ തിരിച്ചു പോയി

 
World

ഇവിടെ പറ്റില്ല, ഇറാനെ ആക്രമിക്കാൻ വ്യോമത്താവളം വിട്ടു നൽകില്ലെന്ന് സ്പെയിൻ; യുഎസ് വിമാനങ്ങൾ തിരിച്ചു പോയി

ഇറാനെതിരായ യുഎസ് - ഇസ്രയേൽ സംയുക്ത ആക്രമണത്തെ സ്പെയിൻ അപലപിച്ചു

Namitha Mohanan

മാഡ്രിഡ്: ഇറാനെതിരേ ആക്രമണം നടത്താൻ തങ്ങളുടെ വ്യോമത്താവളം വിട്ടു നൽകില്ലെന്ന് സ്പെയിൻ. നിലപാട് വ്യക്തമാക്കിയതിനു പിന്നാലെ യുഎസ് വിമാനങ്ങൾ തിരിച്ചു പോയി. സ്പെയിൻ സംയുക്ത നിയന്ത്രണത്തിലുള്ള റോട്ട, മൊറോൺ താവളങ്ങളിൽനിന്ന് 15 യുഎസ് വിമാനങ്ങളാണ് മടങ്ങിയത്. ജർമനിയിലെ റാംസ്റ്റീൻ വ്യോമത്താവളത്തിലേക്കാണ് വിമാനങ്ങൾ പോയത്.

ഇറാനെതിരായ യുഎസ് - ഇസ്രയേൽ സംയുക്ത ആക്രമണത്തെ സ്പെയിൻ അപലപിച്ചു. ഇറാനെതിരായ യുഎസ് ആക്രമണം അന്താരാഷ്ട്ര നിയമ ലംഘനമാണെന്നും ന്യായീകരിക്കാനാവില്ലെന്നും പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പ്രതികരിച്ചു.

സ്പെയിനിൽ പ്രധാനമായും രണ്ട് വലിയ സൈനിക കേന്ദ്രങ്ങളാണ് അമെരിക്കയ്ക്കുള്ളത്. റോട്ട നേവൽ ബേസും മോറോൺ എയർ ബേസും. ഇവ രണ്ടും സ്പാനിഷ് സേനയുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. സംയുക്ത ഉപയോഗ ക്രമീകരണത്തിന് കീഴിലാണ് സ്പെയിനിലെ യുഎസ് താവളങ്ങൾ പ്രവർത്തിക്കുന്നത്, പക്ഷേ അവ സ്പാനിഷ് പരമാധികാരത്തിന് കീഴിലാണെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വ്യക്തമാക്കി.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ രാഷ്ട്രീയ കേരളത്തോടു പറയുന്നത്

ശബരിമല നട അടച്ചതിനു ശേഷമുള്ള വിഡിയോ പകർത്തി പോസ്റ്റ് ചെയ്തു, യൂട്യൂബർക്കെതിരേ കേസ്

അങ്കമാലിയില്‍ ആന യുവാവിനെ ചവിട്ടിക്കൊന്നു, പാപ്പാന് പരുക്ക്

ഡിജോ കാപ്പൻ അന്തരിച്ചു

എല്‍പിജി സിലിണ്ടർ ബുക്കിങ് രീതിയിൽ മാറ്റം