World

റഷ്യയിൽ കുടുങ്ങിയ എയർ ഇന്ത്യ യാത്രക്കാരെ യുഎസിലേക്ക് കൊണ്ടുപോയി

സ്ത്രീകളും കുട്ടികളുമെല്ലാമടങ്ങുന്ന യാത്രക്കാരിൽ 20 പേർക്ക് വീതം ഓരോ മുറിയാണ് അനുവദിച്ചിരുന്നത്

MV Desk

മോസ്കോ: ഡൽഹിയിൽ നിന്ന് യുഎസിലേക്കുള്ള യാത്രയ്ക്കിടെ റഷ്യയിൽ അടിയന്തരമായി ഇറക്കേണ്ടി വന്ന എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരെ മറ്റൊരു വിമാനത്തിൽ യുഎസിലേക്കു കൊണ്ടുപോയി.

യുഎസിലെ സാൻ ഫ്രാൻസിസ്കോയിലേക്കുള്ള യാത്രയ്ക്കിടെയാണ് സാങ്കേതിക തകരാർ കണ്ടെത്തിയതു കാരണം വിമാനം റഷ്യയിലെ മഗദനിൽ ഇറക്കേണ്ടി വന്നത്. 216 യാത്രക്കാരും 16 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.

ഇവർക്ക് നൽകിയ താമസ സൗകര്യത്തെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചുമെല്ലാം പരാതികൾ ഉയർന്നതിനു പിന്നാലെയാണ് ഫെറി ഫ്ളൈറ്റ് (യാത്രക്കാരില്ലാത്ത വിമാനം) അയച്ച് എല്ലാവരെയും ലക്ഷ്യ സ്ഥാനത്തേക്ക് കൊണ്ടുപോയത്.

സ്ത്രീകളും കുട്ടികളുമെല്ലാമടങ്ങുന്ന യാത്രക്കാരിൽ 20 പേർക്ക് വീതം ഓരോ മുറിയാണ് അനുവദിച്ചിരുന്നത്. ഇവർ നിലത്ത് ബ്ലാങ്കറ്റ് വിരിച്ച് കിടക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഭാഷാ പ്രശ്നവും പരിചിതമല്ലാത്ത ഭക്ഷണങ്ങളുമെല്ലാം യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി.

മാസപ്പടിക്കേസിൽ ഇഡിയുടെ റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താം; സർക്കാരിന് എജിയുടെ നിയമോപദേശം

ആസൂത്രണ ബോർഡിലെ ക്രമക്കേട്; ചോദ‍്യം ചെയ്യലിന് ഹാജരാകണമെന്ന ക്രൈംബ്രാഞ്ച് നിർദേശത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‌സി

കേരള കോൺഗ്രസ് നേതൃയോഗത്തിൽ തമ്മിൽത്തല്ല്; പരുക്കേറ്റവർ ആശുപത്രിയിൽ

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുൻ കായിക മന്ത്രിയെ ചോദ‍്യം ചെയ്യാനൊരുങ്ങി എസ്ഐടി

കോലിയും രോഹിത്തും തിരുവനന്തപുരത്തേക്ക്; കാര‍്യവട്ടം ഏകദിനത്തിന്‍റെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു