അർജന്‍റീനയിലും ചിലിയിലും ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു

 
symbolic image
World

അർജന്‍റീനയിലും ചിലിയിലും ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു

ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം.

സാന്‍റിയാഗോ: അർജന്‍റീനയിലും ചിലിയിലും ശക്തമായ ഭൂചലനം. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.

അർജന്‍റീനയിലെ ഉസ്വായയിൽനിന്ന് 219 കിലോമീറ്റർ തെക്കാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. ശക്തമായ ഭൂചലനത്തിനു പിന്നാലെ സുനാമി മുന്നറിയിപ്പു നൽകിയിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു. എന്നിരുന്നാലും ജാഗ്രതയുടെ ഭാഗമായി ചിലിയിലെ തീരമേഖലയായ മഗല്ലനീസിൽ നിന്നു ജനങ്ങളെ ഒഴിപ്പിച്ചു.

മഗല്ലനീസിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും മാറി താമസിക്കാൻ ജനങ്ങൾക്ക് ചിലി പ്രസിഡന്‍റ് ഗബ്രിയേൽ ബോറിക് നിർദേശം നൽകി. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം.

ഓണത്തെ വരവേറ്റ് അത്തം; തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഘോഷയാത്രക്ക് തുടക്കമായി

നെടുമ്പാശേരിയിൽ നാല് കോടിയോളം രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി ഇരിങ്ങാലക്കുട സ്വദേശി പിടിയിൽ

ആഗോള അയ്യപ്പ സംഗമം: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പങ്കെടുക്കില്ല

ആശുപത്രി നിർമാണ അഴിമതി കേസ്; എഎപി എംഎൽഎയുടെ വസതിയിൽ ഇഡി റെയ്ഡ്

ഓണം വരവായി; അത്തച്ചമയഘോഷയാത്രക്കൊരുങ്ങി തൃപ്പൂണിത്തുറ