ഇന്തോനേഷ്യയിൽ സ്കൂൾ കെട്ടിടം തകർന്നു വീണുണ്ടായ അപകടം; മരണസംഖ്യ 37 ആയി
സിഡോർജോ: ഇന്തോനേഷ്യയിൽ സ്കൂൾ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മരണം 37 ആയി. 20 പോർ ഇനിയും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഞായറാഴ്ച രാവിലെ വരെ, കണ്ടെടുത്ത ഇരകളുടെ എണ്ണം 141 ആണ്. ഇതിൽ 104 പേർ സുരക്ഷിതരായിരുന്നു, 37 പേർ മരിച്ചു.
കിഴക്കൻ ജാവയിലെ സിഡോർജോ പട്ടണത്തിലെ അൽ ഖോസിനി ഇസ്ലാമിക് ബോർഡിങ് സ്കൂൾ ചൊവ്വാഴ്ച (സെപ്റ്റംബർ 30) രാവിലെയാണ് തകർന്നത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ കുട്ടികളെ പുറത്തെത്തിക്കാനായി രക്ഷാ പ്രവർത്തനം തുടരുകയാണ്.
കുടുങ്ങിക്കിടക്കുന്നവർ ഏഴ് മുതൽ 11 വരെ ക്ലാസുകളിൽ പഠിക്കുന്ന, 12 നും 17 നും ഇടയിൽ പ്രായമുള്ള ആൺകുട്ടികളാണ്. തിങ്കളാഴ്ചയോടെ എല്ലാവരെയും പുറത്തെത്തിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി രക്ഷാപ്രവർത്തകർ അറിയിച്ചു.