ഏകദേശം 21 ദശലക്ഷം ബാരൽ എണ്ണ ഇറാൻ കടലിൽ സംഭരിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.


 

file photo

World

അമെരിക്കൻ ഉപരോധത്തെ മൂന്നു മാസം വരെ പ്രതിരോധിക്കാനാകും: ഇറാൻ

"ഇറാനെ ഭീഷണിപ്പെടുത്തിയിരിക്കുന്ന ട്രംപ് ഒരു കാര്യം മനസിലാക്കിക്കൊള്ളുക. കടലിലെ ടാങ്കറുകളിൽ മൂന്നു മാസത്തേയ്ക്ക് വിൽക്കാനുള്ള എണ്ണ ഇറാൻ സംഭരിച്ചു കഴിഞ്ഞു"- ഇറാൻ എംബസി

Reena Varghese

ടെഹ്റാൻ: അമെരിക്കൻ ഉപരോധത്തെ മൂന്നു മാസം വരെ തങ്ങൾക്ക് പ്രതിരോധിക്കാനാകുമെന്ന് ഇറാൻ. കടലിൽ നിർത്തിയിട്ടിരിക്കുന്ന ടാങ്കറുകളിൽ 90 ദിവസം വരെ വിൽക്കാനുള്ള എണ്ണ ഉള്ളതായി ഇറാൻ വ്യക്തമാക്കി. ബൾഗേറിയയിലെ ഇറാൻ എംബസിയുടെ ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിൽ കൂടിയാണ് ഈ പ്രതികരണം നടത്തിയിരിക്കുന്നത്.

ഇറാനെ ബ്ലാക്ക് മെയിലിങിന് അനുവദിക്കില്ലെന്ന് ഇസ്ലാമബാദിലെ അമെരിക്ക-ഇറാൻ സമാധാന ചർച്ച പരാജയപ്പെടുന്നതിനു പിന്നാലെ ട്രംപ് പ്രതികരണം നടത്തിയിരുന്നു. ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെ ഹോർമൂസ് കടലിടുക്ക് വഴി ഇറാനിലേയ്ക്കും തിരിച്ചുമുള്ള കപ്പൽ ഗതാഗതം തടയുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

എന്നാൽ ഈ ഉപരോധത്തെ അതിജീവിക്കാൻ തങ്ങൾക്ക് കഴിയുമെന്നും മറിച്ച് അമെരിക്കയ്ക്കും സഖ്യകക്ഷികൾക്കും ഈ കാലയളവ് അതിജീവിക്കാൻ കഴിയുമോ എന്ന ചോദ്യമാണ് ഉന്നയിക്കുന്നത്.

ഇറാനെ ഭീഷണിപ്പെടുത്തിയിരിക്കുന്ന ട്രംപ് ഒരു കാര്യം മനസിലാക്കിക്കൊള്ളുക. കടലിലെ ടാങ്കറുകളിൽ മൂന്നു മാസത്തേയ്ക്ക് വിൽക്കാനുള്ള എണ്ണ ഇറാൻ സംഭരിച്ചു കഴിഞ്ഞു എന്നാണ് ഇറാൻ എംബസി കുറിച്ചത്. നിങ്ങൾക്കും നിങ്ങളുടെ സഖ്യ കക്ഷികൾക്കും ആ കാലയളവ് വരെ പിടിച്ചു നിൽക്കാൻ കഴിയുമെന്ന് ഉറപ്പാണോ എന്നും പോസ്റ്റിൽ ചോദിക്കുന്നു.

തങ്ങളുടെ തുറമുഖങ്ങൾ അടച്ചാൽ ലോക വിപണിയെ സ്വാധീനിക്കാൻ തങ്ങൾക്ക് കഴിയുമെന്ന സന്ദേശമാണ് ഇറാൻ ഇതിലൂടെ നൽകുന്നത്. ടാങ്കർ ട്രാക്കേഴ്സ് ഡോട്ട് കോം നൽകുന്ന വിവരമനുസരിച്ച് ഒമാൻ ഉൾക്കടലിൽ ഇറാന്‍റെ പത്തോളം കൂറ്റൻ സൂപ്പർ ടാങ്കറുകളും ഒര സുയസ്മാക്സ് ടാങ്കറും നിലയുറപ്പിച്ചിട്ടുണ്ട്. ഓരോ സൂപ്പർ ടാങ്കറിലും രണ്ട് ദശലക്ഷം ബാരൽ എണ്ണ വീതം സംഭരിക്കാം. ഇത്തരത്തിൽ ഏകദേശം 21 ദശലക്ഷം ബാരൽ എണ്ണ ഇറാൻ കടലിൽ സംഭരിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.

മാലിന്യം തള്ളുന്നവരെ പിടിക്കാൻ പുതിയ സംവിധാനം

സഞ്ജു ടോപ് സ്കോറർ, ചെന്നൈക്ക് രണ്ടാം ജയം

കുംഭമേള പെൺകുട്ടിക്ക് 18 തികഞ്ഞെന്ന് ആവർത്തിച്ച് പൊലീസ്

മാർപ്പാപ്പയ്ക്കെതിരായ ട്രംപിന്‍റെ വിമർശനം: അമെരിക്കൻ ബിഷപ്പുമാർക്ക് പ്രതിഷേധം

സർക്കാർ വക ചായ സത്കാരങ്ങൾക്ക് ചായ പാടില്ല!