പാക് - അഫ്ഗാൻ അതിർത്തിയിൽ താലിബാൻ ആക്രമണം; 15 പാക് സൈനികർ കൊല്ലപ്പെട്ടു
ന്യൂഡൽഹി: പാക് - അഫ്ഗാൻ അതിർത്തിയിൽ നടന്ന താലിബാൻ ആക്രമണത്തിൽ 15 പാക് സൈനികർ കൊല്ലപ്പെട്ടു. ബഹ്റാംപൂർ ജില്ലയിലെ ഡ്യൂറണ്ട് ലൈനിന് സമീപം ശനിയാഴ്ച രാത്രിയാണ് അഫ്ഗാൻ ആക്രമണം നടത്തിയത്. 15 പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായി ഹെൽമണ്ട് പ്രവിശ്യാ സർക്കാരിന്‍റെ വക്താവ് മൗലവി മുഹമ്മദ് ഖാസിം റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.
ഈ ഓപ്പറേഷനിൽ അഫ്ഗാൻ സൈന്യം മൂന്ന് പാക്കിസ്ഥാൻ സൈനിക ഔട്ട്പോസ്റ്റുകളും ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുക്കുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.
കാബൂൾ, പക്തിക പ്രവിശ്യകളിൽ പാക്കിസ്ഥാൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിയായി ഹെൽമണ്ട്, കാണ്ഡഹാർ, സാബുൽ, പക്തിക, പക്തിയ, ഖോസ്റ്റ്, നംഗർഹാർ, കുനാർ. എന്നീ പ്രവിശ്യകളിലെ പാക്കിസ്ഥാൻ പോസ്റ്റുകൾ ലക്ഷ്യമാക്കി അഫ്ഗാൻ സൈന്യം ആക്രമണം ആരംഭിച്ചു.