കാബൂൾ: താലിബാൻ ഭരണകൂടത്തിന്‍റെ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ ഇന്നലെയാണു സംഭവം. മൂന്നു വർഷം പിന്നിട്ട താലിബാൻ ഭരണത്തിൽ നേതാക്കൾക്കെതിരേ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്.
സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. താലിബാനിൽ വലിയ സ്വാധീനം ചെലുത്തുന്ന ആക്റ്റിങ് മന്ത്രി സിറാജുദ്ദീൻ ഹഖാനിയുടെ അമ്മാവനാണു ഖലീൽ ഹഖാനി.