യുക്രെയ്ൻ -റഷ്യ സംഘർഷത്തിന് ഉടൻ പരിഹാരമാകില്ലെന്ന സൂചന നൽകി റഷ്യ

 

file photo

World

യുക്രെയ്ൻ -റഷ്യ സംഘർഷത്തിന് ഉടൻ പരിഹാരമാകില്ലെന്ന സൂചന നൽകി റഷ്യ

യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും ലക്ഷ്യമാണ് വലുതെന്നും റഷ്യ

Reena Varghese

മോസ്കോ: റഷ്യയും യുക്രെയ്നും തമ്മിൽ വർഷങ്ങളായി തുടരുന്ന സംഘർഷത്തിന് ഉടൻ പരിഹാരമുണ്ടാകില്ലെന്ന് സൂചന നൽകി റഷ്യ. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ജനീവയിൽ നടക്കുന്ന നയതന്ത്ര ചർച്ചകൾക്കിടെ റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയ് ലവ്രോവയാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും ലക്ഷ്യമാണ് വലുതെന്നുമാണ് റഷ്യൻ മന്ത്രി പറഞ്ഞത്.

റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനും യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോഡിമിർ സെലൻസ്കിയും തമ്മിൽ നേരിട്ടുള്ള കൂടിക്കാഴ്ച വേണമെന്ന നിലപാടാണ് യുക്രെയ്ൻ മുന്നോട്ട് വയ്ക്കുന്നത്.ജനീവയിൽ ചർച്ചകൾ തുടരുമെന്നും യുക്രെയ്ൻ പ്രതിനിധി കൂട്ടിച്ചേർത്തു. അമെരിക്കൻ മധ്യസ്ഥതയിലാണ് ഇപ്പോൾ നടക്കുന്ന ചർച്ചകൾ. റഷ്യൻ പ്രതിനിധികളും യുക്രെയ്ൻ പ്രതിനിധികളും തമ്മിൽ നേരിട്ടുള്ള കൂടിക്കാഴ്ച നടക്കുമേോ എന്നുള്ള കാര്യമാണ് അറിയേണ്ടത്. യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് ഇരു രാജ്യങ്ങളും ഇതു വരെ വ്യക്തമായ ഒരു വിവരവും പുറത്തു വിട്ടിട്ടില്ല.

കേരളത്തിന്‍റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹ; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

'വീര‍്യം കുറഞ്ഞ മദ‍്യം, വീര‍്യം കെട്ട നയം'; സമസ്ത മുഖപത്രത്തിൽ രൂക്ഷ വിമർശനം

അനധികൃത കുടിയേറ്റം: പശ്ചിമ ബംഗാളിൽ 10,000 ത്തിലേറെ പേരെ ബംഗ്ലാദേശിലേക്ക് മടക്കി അയച്ചെന്ന് മുഖ്യമന്ത്രി

കോഗോ കോട്ട തകർത്ത് കൊളംബിയ നോക്കൗട്ട് റൗണ്ടിൽ

റോഡ് അപകടങ്ങളുടെ യഥാർഥ കാരണം കണ്ടെത്താൻ എല്ലാ ജില്ലകളിലും അന്വേഷണ സംഘം; പുതിയ നീക്കവുമായി ഗതാഗത വകുപ്പ്