പുതു ചരിത്രം; തായ്‌ലൻഡിൽ സ്വവർഗ വിവാഹ ബിൽ പ്രാബല്യത്തിൽ വന്നു; ഒറ്റ ദിവസം വിവാഹിതരായത് നൂറുകണക്കിന് ആളുകൾ 
World

പുതു ചരിത്രം; തായ്‌ലൻഡിൽ സ്വവർഗ വിവാഹ നിയമം പ്രാബല്യത്തിൽ; ഒറ്റ ദിവസം വിവാഹിതരായത് നൂറുകണക്കിന് ആളുകൾ

ആരാധകരുടെ പ്രിയപ്പെട്ട പോർഷ് - ആം ദമ്പതികൾ വിവാഹിതരായി

പുതു ചരിത്രം കുറിച്ച് തായ്‌ലാന്‍ഡില്‍ സ്വവർ​ഗ വിവാഹത്തിന് അനുമതി നൽകുന്ന നിയമം പ്രാബല്യത്തിൽ വന്നു. ഇതോടെ നൂറുകണക്കിനു സ്വവർ​ഗ ദമ്പതികകളാണ് നിയമപരമായി വിവാഹിതരായത്.

തായ്‌ലൻഡിലെ പ്രമുഖ സ്വവർ​ഗ ദമ്പതികളും തായ് അഭിനേതാക്കളുമായ അപിവത് "പോർഷ്" അപിവത്സയേരിയും (49) സപ്പാൻയൂ "ആം" പനാറ്റ്കൂളും (38) ബാങ്കോക്കിലെ രജിസ്ട്രി ഓഫീസിൽ വിവാഹിതരായി. ഇരുവരും പിങ്ക് നിറത്തിലുള്ള വിവാഹ സർട്ടിഫിക്കറ്റുകൾ കൈമാറി.

ആയിരക്കണക്കിന് ആളുകളാണ് വിവാഹത്തിനു സാക്ഷിയായത്. "ഞങ്ങൾ പതിറ്റാണ്ടുകളോളം ഇതിനായി പോരാടി, ഇന്ന് സ്നേഹം സ്നേഹമാണെന്നു തിരിച്ചറിയുന്ന ശ്രദ്ധേയമായ ദിവസമാണ്," ആം പറഞ്ഞു.

Apiwat 'Porsc' Apiwatsayree (49) and Sappanyoo 'Arm' Panatkool (38)

തായ്‌ലാന്‍ഡില്‍ സ്വവർ​ഗ വിവാഹത്തിനുള്ള നിയമം നിലവിൽ വരുന്നതോടെ, തായ്‌വാനും നേപ്പാളിനും ശേഷം സ്വവർഗ വിവാഹം അംഗീകരിക്കുന്ന ഏഷ്യൻ രാജ്യമായി തായ്‌ലൻഡ് മാറി.

പുരുഷന്മാർ, സ്ത്രീകൾ, ഭർത്താക്കന്മാർ, ഭാര്യമാർ എന്നതിനുപകരം ലിംഗ-നിഷ്പക്ഷ പദങ്ങളായിരിക്കും ഇനി രാജ്യത്ത് ഉപയോഗിക്കുക. ഇതുകൂടാതെ, ട്രാൻസ്‌ജെൻഡറുകൾക്ക് വിവാഹം കഴിക്കാനും ഈ നിയമം അനുമതി നൽകുന്നുണ്ട്. സ്വവർ​ഗ വിവാഹിതരായ എല്ലാ ദമ്പതികൾക്കും ദത്തെടുക്കലിനും അനന്തരാവകാശവത്തിനും അനുമതിയുണ്ടാകും.

Sumalee Sudsaynet (64) and Thanaphon Chokhongsung (59)

ലെസ്ബിയൻ ദമ്പതികളായ സുമലി സുഡ്‌സൈനെറ്റ് (64), തനഫോൺ ചോഖോങ്‌സുങ് (59) എന്നിവരാണ് ആദ്യമായി നിയമപ്രകാരം വിവാഹിതരായത്. "ഞങ്ങൾ വളരെ സന്തുഷ്ടരാണ്. 10 കൊല്ലത്തോളമായി ഞങ്ങൾ ഈ ദിവസത്തിനായി കാത്തിരിക്കുന്നു" എന്ന് വെളുത്ത വധുവിന്‍റെ ഗൗൺ ധരിച്ച തനാഫോൺ പറഞ്ഞു. "സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിലൂടെ സ്ത്രീ-പുരുഷ ദമ്പതികളുടെ അതേ അവകാശങ്ങൾ ഞങ്ങൾക്കും ലഭിക്കുന്നു. ഈ നിമിഷത്തെ വാക്കുകളിൽ വിവരിക്കാൻ കഴിയില്ല." സുമലീ മാധ്യമങ്ങളോട് പറഞ്ഞു.

വിവാഹ മോതിരങ്ങളും പരമ്പരാഗത വിവാഹ വസ്ത്രങ്ങളും ധരിച്ച നിരവധി ദമ്പതികളാണ് ബാങ്കോക്ക് പ്രൈഡ് സംഘടിപ്പിച്ച എൽജിബിടിക്യു സമൂഹ വിവാഹത്തിനായി ഒഴുകിയെത്തിയത്. വിവാഹ ഫോമുകൾ പൂരിപ്പിക്കാൻ ദമ്പതികളെ സഹായിക്കുന്ന ഉദ്യോഗസ്ഥരുടെ നീണ്ട നിരയും മറ്റ് നിരവധി ആളുകളുമായി പ്രദേശം സന്തോഷകരമായ നിമിഷങ്ങൾ കൊണ്ട് നിറഞ്ഞുനിന്നു.

കഴിഞ്ഞ ജൂണിൽ നടന്ന ചരിത്രപരമായ പാർലമെൻ്റ് വോട്ടെടുപ്പിലാണ് സ്വവർഗ വിവാഹ ബിൽ പാസായത്. ഈ നിയമം സെപ്റ്റംബറിൽ രാജാവ് മഹാ വജിറലോങ്‌കോൺ അംഗീകരിക്കുകയും 120 ദിവസത്തിനു ശേഷം പ്രാബല്യത്തിൽ വരുകയും ചെയ്തു. നിമനം നടപ്പിലാവുന്നതോടെ ദിവസത്തിൽ നൂറുകണക്കിന് ആളുകൾ ഇത്തരത്തിൽ എത്തി വിവാഹം രജിസ്റ്റർ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

''ഇനി ഞങ്ങൾ ഒരുമിച്ച്'', രാജ് താക്കറെയെ ചേർത്തുനിർത്തി ഉദ്ധവിന്‍റെ പ്രഖ്യാപനം

സെക്രട്ടേറിയറ്റിൽ നിന്ന് വീണ്ടും പാമ്പിവനെ പിടികൂടി

കേരള ക്രിക്കറ്റ് ലീഗ്: സഞ്ജു സാംസൺ റെക്കോഡ് തുകയ്ക്ക് കൊച്ചി ടീമിൽ

ദലൈ ലാമയുടെ പിറന്നാൾ ആഘോഷത്തിന് അരുണാചൽ മുഖ്യമന്ത്രി; ചൈനയ്ക്ക് ഇന്ത്യയുടെ ശക്തമായ സന്ദേശം

കൊച്ചിയിൽ അഞ്ചും ആറും വയസുളള പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം