.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
രാജ്യത്തേക്കാൾ വലിയ എയർപോർട്ട് | Video
ഒരു രാജ്യത്തേക്കാൾ വലിപ്പമുള്ള എയർപോർട്ടുണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ..? ലോകത്തെ ഏറ്റവും വലിപ്പമുള്ള വിമാനത്താവളമാണ് സൗദി അറേബ്യയിലെ ദമാമിനടുത്തുള്ള കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം. 780 ച.കി.മീ. വിസ്തൃതിയുള്ള ഈ വിമാനത്താവളം അയൽരാജ്യമായ ബഹ്റൈനെക്കാൾ വലുതാണ്. ഇതിന്‍റെ ഭൂവിസ്തൃതി ബഹ്‌റൈൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളെക്കാളും, പാരീസ്, മുംബൈ പോലുള്ള പ്രധാന നഗരങ്ങളെക്കാളും വലുതാണ്.
1999 ൽ പൂർത്തിയാക്കിയ 'കിങ് ഫഹദ്' തിരക്കിന്‍റെ കാര്യത്തിൽ സൗദിയിൽ മൂന്നാം സ്ഥാനത്താണ്. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ജിദ്ദയിലെ കിങ് അബ്ദുൾ അസീസ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവയാണ് ആദ്യസ്ഥാനങ്ങളിൽ. കിങ് ഫഹദിലെ കാർ പാർക്കിങ് മേഖലയുടെ വിസ്തൃതി 19,02,543 ചതുരശ്ര അടിയാണ്. 3 നിലയായാണ് ഈ പാർക്കിങ് മേഖല നിർമ്മിച്ചിട്ടുള്ളത്. ഇതിനു പുറമേ തുറന്ന കാർ പാർക്കിങ് മേഖലകളുമുണ്ട്.