ഹാംബർഗ് റെയിൽവേ സ്റ്റേഷനിൽ കത്തിയാക്രമണം

 
World

ഹാംബർഗ് റെയിൽവേ സ്റ്റേഷനിൽ കത്തിക്കുത്ത്: യുവതിയെ അറസ്റ്റ് ചെയ്തു

ആറു പേരുടെ നില അതീവ ഗുരുതരവും മൂന്നു പേരുടെ നില ഗുരുതരവും ആറു പേർക്ക് നിസാര പരിക്കുമാണ് ഉള്ളതെന്ന് റിപ്പോർട്ടുകൾ

ബെർലിൻ: ജർമനിയിൽ ഹാംബർഗിലെ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ അപ്രതീക്ഷിതമായി ഉണ്ടായ കത്തിയാക്രമണത്തിൽ 12 പേർക്കു പരിക്കേറ്റു. 39 വയസുള്ള സ്ത്രീ അറസ്റ്റിലായി. ആക്രമണത്തിന് ഇരയായവരിൽ ആറു പേരുടെ നില അതീവ ഗുരുതരമാണ്. മൂന്നു പേരുടെ നില ഗുരുതരവും ആറു പേർക്ക് നിസാര പരിക്കുമാണ് ഉള്ളതെന്ന് റിപ്പോർട്ടുകൾ പറയുന്നു. പ്രാദേശിക സമയം വൈകിട്ട് ആറു മണിയോടെയായിരുന്നു ആക്രമണം.

യാതൊരു പ്രകോപനവുമില്ലാതെ ഹാംബർഗ് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന ആളുകളെ ഓടിച്ചിട്ട് തുടർച്ചയായി കുത്തുകയായിരുന്നു യുവതി. എന്നാൽ, പൊലീസ് എത്തിയപ്പോൾ യാതൊരു എതിർപ്പുമില്ലാതെ കത്തി താഴെയിട്ട് അവർ കീഴടങ്ങി.

ഇതെല്ലാം കൂടുതൽ സംശയങ്ങൾക്ക് ഇടയാക്കുന്നതായി ഔദ്യോഗിക കേന്ദ്രങ്ങൾ സംശയം പ്രകടിപ്പിച്ചു. തുടർച്ചയായി ഉണ്ടായ തീവ്രവാദി ആക്രമണങ്ങളെ തുടർന്ന് ജർമനി കടുത്ത ജാഗ്രതയിലാണ്. ഈ സാഹചര്യത്തിൽ തീവ്രവാദികൾ അന്യ മതസ്ഥരെ ഉപയോഗിച്ചു നടത്തുന്ന ആക്രമണമാണോ ഇതെന്നും പൊലീസ് സംശയിക്കുന്നു. ആക്രമണത്തെ തുടർന്ന് നാലു ട്രാക്കുകൾ അടച്ചെന്നും ദീർഘ ദൂര ട്രെയിനുകൾ വൈകിയെന്നും അധികൃതർ അറിയിച്ചു.

പ്രൊഫ. എം.കെ. സാനു അന്തരിച്ചു

തമിഴ് നടന്‍ മദന്‍ ബോബ് അന്തരിച്ചു

സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന കുറ്റം; കൊളംബിയൻ മുൻ പ്രസിഡന്‍റ് 12 വർഷം വീട്ടുതടങ്കലിൽ

2014 മുതൽ തെരഞ്ഞെടുപ്പിൽ കുഴപ്പമുണ്ട്: രാഹുൽ ഗാന്ധി

തടവിലാക്കപ്പെട്ട ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഗാസയിൽ ആക്രമണം തുടരുമെന്ന് ഇസ്രയേൽ