.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
വാഷിംഗ്‌ടൺ ഡിസി: അമെരിക്കയിലേക്കുള്ള കുടിയേറ്റത്തെ പൂർണമായും ഒഴിവാക്കാനൊരുങ്ങി ഡോണൾഡ് ട്രംപ്. യുഎസ് പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് കുടിയേറ്റത്തിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സത്യപ്രതിജ്ഞ ചെയ്തുകഴിഞ്ഞ ആദ്യ ദിവസം തന്നെ വിദേശികളുടെ മേൽ കടിഞ്ഞാണിടുമെന്ന് ട്രംപ് നേരത്തെ തന്നെ അറിയിച്ചിരുന്നു. സ്ഥാനാരോഹണത്തിന് മുന്നേയുള്ള പ്രചാരണ പരിപാടിയിൽ പങ്കെടുക്കെയാണ് ട്രംപ് ഇത് ആവർത്തിച്ചത്.
“നാളെ സൂര്യൻ അസ്തമിക്കുന്നതോടെ നമ്മുടെ രാജ്യത്ത് കടന്നുകയറ്റം അവസാനിക്കുവാൻ പോകുന്നു.” എന്ന് പല പ്രചരണ വേളകളിലും ട്രംപ് ആവർത്തിച്ചിട്ടുണ്ട്.അമെരിക്കൻ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാണ് ട്രംപിന്‍റെ നേതൃത്വത്തിൽ നടക്കാൻ പോകുന്നത്.
ഇതിനു കുറച്ചധികം സമയം എടുക്കും.വലിയ ചെലവുകളുണ്ടാകും.നമ്മുടെ രാജ്യത്ത് നിലനിൽക്കുന്ന ഓരോ പ്രതിസന്ധികളെയും ചരിത്ര വേഗത്തിൽ ഞാൻ പരിഹരിക്കും”- ട്രംപ് പറഞ്ഞു.