മൊജ്തബ ഖമനേയി |ഡൊണൾഡ് ട്രംപ്

 
World

മുജ്തബ ഖമനേയി സ്വവർഗാനുരാഗി; ആരോപണവുമായി ട്രംപ്, ഇറാനിൽ വധശിക്ഷ ലഭിക്കാവുന്ന കുറ്റം

സിഐഎ ആണ് ഇത് സംബന്ധിച്ചുള്ള വിവരം നൽകിയതെന്ന് ട്രംപ്

Jisha P.O.

വാഷിങ്ടൺ: ഇറാനിലെ പരമോന്നത നേതാവ് മുജ്തബ ഖമനേയിക്കെതിരേ ഗുരുതര ആരോപണവുമായി അമെരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഖമേനയി സ്വവർഗാനുരാഗിയാണെന്നാണ് ട്രംപ് ആരോപിച്ചിരിക്കുന്നത്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്‍റെ പ്രസ്താവന.

സിഐഎ ഇത് സംബന്ധിച്ചുള്ള വിവരം നൽകിയെന്നും ട്രംപ് പറഞ്ഞു. മുജ്തബ ഖമേനിയുടെ പിതാവും മുൻ പരമോന്നത നേതാവുമായിരുന്ന അന്തരിച്ച ആയത്തുള്ള അലി ഖമനേയിക്കും മകന്‍റെ ഈ സ്വഭാവത്തിൽ ആശങ്കയുണ്ടായിരുന്നതായും ഇതാണ് മുജ്തബയുടെ നേതൃത്വത്തെ കുറിച്ച് അദ്ദേഹം സംശയിക്കാൻ കാരണമായതെന്നും രഹസ്യാന്വേഷണ റിപ്പോർട്ടുകൾ ലഭിച്ചെന്നാണ് ട്രംപിന്‍റെ വാദം.

ഇറാനിലെ ഇസ്ലാമിക ശിക്ഷാനിയമപ്രകാരം സ്വവർഗാനുരാഗം വധശിക്ഷ വരെ ലഭിക്കാവുന്ന വലിയ കുറ്റകൃത്യമാണ്. മുൻപ് മത്സരിച്ച റിപ്പബ്ലിക്കൻ സ്ഥാനാർഥികളേക്കാൾ കൂടുതൽ സ്വവർഗാനുരാഗികളുടെ വോട്ട് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.

യുഡിഎഫിൽ മന്ത്രി തർക്കം തുടരുന്നു; മേയ് 17ന് അന്തിമ തീരുമാനമെന്ന് ദീപാ ദാസ് മുൻഷി

ഹോംഗ്രൗണ്ടിൽ കോൽക്കത്തയുടെ ബാറ്റിങ് വിസ്ഫോടനം; ഗുജറാത്തിന് കൂറ്റൻ വിജയലക്ഷ‍്യം

പോക്സോ കേസ്: കേന്ദ്രമന്ത്രിയുടെ മകനെതിരേ ലുക്ക് ഔട്ട് നോട്ടീസ്

തൊഴിൽരഹിതരെ പാറ്റകളോട് ഉപമിച്ചില്ല; വിശദീകരണവുമായി ജസ്റ്റിസ് സൂര‍്യ കാന്ത്

അഫ്ഗാനിസ്ഥാൻ പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീമിനെ മേയ് 19ന് പ്രഖ‍്യാപിക്കും, ബുംറ കളിക്കുമോ? ഐപിഎൽ താരങ്ങൾക്ക് ടീമിൽ അവസരം