ചൈനക്കാരുമായി പ്രണയമോ ലൈംഗിക ബന്ധമോ വേണ്ട; ചൈനയിലെ യുഎസ് ഉദ്യോഗസ്ഥർക്ക് ട്രംപിന്‍റെ അന്ത്യശാസനം

 
World

ചൈനക്കാരുമായി പ്രണയമോ ലൈംഗിക ബന്ധമോ വേണ്ട; യുഎസ് ഉദ്യോഗസ്ഥർക്ക് ട്രംപിന്‍റെ അന്ത്യശാസനം

ചൈനയ്ക്ക് പുറത്ത് പ്രവർത്തിക്കുന്ന യുഎസ് ഉദ്യോഗസ്ഥർക്ക് പുതിയ നിർദേശം ബാധകമല്ല

വാഷിങ്ടൺ: ചൈന‍യിലുള്ള യുഎസ് സർക്കാർ ഉദ്യോഗസ്ഥർ‌ ചെെനീസ് പൗരന്മാരുമായി പ്രണയബന്ധത്തിലോ ലൈംഗിക ബന്ധത്തിലോ ഏർപ്പെടുന്നതിന് നിരോധന ഏർപ്പെടുത്തി ട്രംപ് ഭരണകൂടം. ചെെനയിലുള്ള യുഎസ് നയതന്ത്രജ്ഞർ, ഇവരുടെ കുടുംബാഗങ്ങൾ, സർക്കാർ നിയമിച്ച മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്കാണ് നിരോധന ഉത്തരവ് ബാധകമാവുന്നത്.

ചൈനയ്ക്ക് പുറത്ത് പ്രവർത്തിക്കുന്ന യുഎസ് ഉദ്യോഗസ്ഥർക്ക് പുതിയ നിർദേശം ബാധകമല്ല, കൂടാതെ ചൈനീസ് പൗരന്മാരുമായി മുൻകാല ബന്ധമുള്ളവർക്ക് ഇളവിന് അപേക്ഷിക്കാം. എന്നാൽ, ഈ അപേക്ഷ നിരസിച്ചാൽ അവരുമായുള്ള ബന്ധം ഉപേക്ഷിക്കുകയോ അല്ലെങ്കിൽ ജോലി ഉപേക്ഷിക്കുകയോ ചെയ്യേണ്ടി വരും.

പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജനുവരിയിൽ യുഎസ് ഉദ്യോഗസ്ഥരെ ആഭ്യന്തരമായി അറിയിച്ച ഈ നയം, അമെരിക്കയും ചൈനയും തമ്മിലുള്ള വർധിച്ചുവരുന്ന വിരോധത്തിന് അടിവരയിടുന്നു.

വ്യാപാരം, സാങ്കേതികവിദ്യ, ആഗോള സ്വാധീനം എന്നിവയെച്ചൊല്ലി നിലനിൽക്കുന്ന തർക്കങ്ങൾക്കിടയിലാണ് പുതിയ നിരോധനം.

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ

വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു

നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ; 5 പേർ ഐസിയുവിൽ