ഇറാന്‍റെ അടുത്ത നേതാവിനെ തെരഞ്ഞെടുക്കുന്നതിൽ പങ്കാളിയാകും: ട്രംപ്

 
file photo
World

ഇറാന്‍റെ അടുത്ത നേതാവിനെ തെരഞ്ഞെടുക്കുന്നതിൽ പങ്കാളിയാകും: ട്രംപ്

ഖമനേയിയുടെ മകൻ സ്വീകാര്യനല്ലെന്ന് ട്രംപ്

Jisha P.O.

വാഷിംഗ്ടൺ: ഇറാന്‍റെ ഭാവി കാര്യത്തിൽ ഇടപെടുമെന്ന് സൂചന നൽകി അമെരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഇറാനിലെ അടുത്ത നേതാവിനെ തെരഞ്ഞെടുക്കുന്നതിൽ തനിക്ക് പങ്കാളിയാകേണ്ടതുണ്ട് എന്ന് പറഞ്ഞ ട്രംപ് ഖമനേയിയുടെ മകൻ സ്വീകാര്യനല്ലെന്നും അറിയിച്ചു.

ആയത്തുള്ള അലി ഖമനേയിയുടെ മകൻ സ്വകാര്യനല്ലെന്നും അറിയിച്ചു. ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ട ശേഷം പരമോന്നത പദവി ഇറാൻ മകൻ മൊജ്തബ ഖമനേയിക്ക് നൽകിയിട്ടുണ്ടെന്ന റിപ്പോർട്ടുകളെ ട്രംപ് തള്ളി.

ഖമനേയിയുടെ മകൻ പ്രാധാന്യമില്ലാത്തയാളെന്നും ട്രംപ് പറഞ്ഞു. ഇറാനിൽ സമാധാനവും ഐക്യവും കൊണ്ടുവരുന്നയാളെയാണ് ആഗ്രഹിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. വെനസ്വേലയിൽ മഡുറോയ്ക്ക് ശേഷം ഡെൽസി റോഡ്രിഗ്സിനെ നിയമിച്ചത് പോലെ ഇറാന്‍റെ അടുത്ത നേതാവിനെ തെരഞ്ഞെടുക്കുന്നതിലും പങ്കാളിത്തം വഹിക്കുമെന്നും ട്രംപ് പറഞ്ഞു. ഇതിനിടെ ട്രംപ് ഇറാനി നയതന്ത്രജ്ഞരോട് അഭയം തേടാൻ ആവശ്യപ്പെട്ടു. വൈറ്റ്ഹൗസിൽ നടന്ന ഒരു പരിപാടിക്കിടെയാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇടഞ്ഞു തന്നെ; പെരുമ്പളം പാലം ഉദ്ഘാട പരിപാടിയിലേക്കുള്ള ക്ഷണം നിരസിച്ച് ജി. സുധാകരൻ

വികസനത്തിൻ്റെ വിസ്ഫോടനം: കോഴിക്കോട് - വയനാട് തുരങ്ക പാത ഫസ്റ്റ് ബ്ലാസ്റ്റ് മുഖ്യമന്ത്രി സ്വിച്ചോൺ ചെയ്യും

ആനന്ദ് പട്‌വർധന് മുംബൈ സര്‍വകലാശാലയില്‍ പ്രവേശനം നിഷേധിച്ചു‌

സ്വർണവില വീണ്ടും താഴോട്ട്; പവന് 1,18,880 രൂപയായി

അമെരിക്കയെ പുറത്താക്കണം; ഗൾഫ് രാജ്യങ്ങൾക്ക് ഇറാന്‍റെ മുന്നറിയിപ്പ്